Found Dead | വീട്ടിനുള്ളില്‍ യുവതിയും 5 വയസുകാരിയായ മകളും കൊല്ലപ്പെട്ട നിലയില്‍

 


പട്‌ന: (KVARTHA) വീട്ടിനുള്ളില്‍ യുവതിയെയും 5 വയസുകാരിയായ മകളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അനിതാ ദേവി (29), മകള്‍ സോണി കുമാരി എന്നിവരാണ് മരിച്ചത്. ബീഹാറിലെ ബക്‌സര്‍ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്.

പൊലീസ് പറയുന്നത്: വീട്ടിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു യുവതിയുടെയും മകളുടെയും മൃതദേഹം കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ അനിതയുടെ ഭര്‍ത്താവ് സ്ഥലത്തുണ്ടായിരുന്നില്ല. ആണ്‍മക്കളാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

Found Dead | വീട്ടിനുള്ളില്‍ യുവതിയും 5 വയസുകാരിയായ മകളും കൊല്ലപ്പെട്ട നിലയില്‍

കൊലപാതകം നടത്തിയത് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ്. സംഭവം സ്ഥലത്ത് നിന്ന് കണ്ടെടുത്ത വസ്തുക്കള്‍ ഫോറന്‍സിക് പരിശോധനയ്ക്കയച്ചു. കൊലപാതക കാരണം അറിവായിട്ടില്ല. കേസ് രജിസ്റ്റര്‍ ചെയ്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Keywords: News, National, National News, Police, Case, Arrest, House, Death, Bihar, Killed, Found Dead, Crime, Bihar: Woman and child found dead inside house.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia