SWISS-TOWER 24/07/2023

Found Dead | അമ്മയും 2 കുട്ടികളും വീടിനുള്ളില്‍ മരിച്ച നിലയില്‍; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

 


ADVERTISEMENT

പട്‌ന: (www.kvartha.com) ബീഹാറിലെ കതിഹാര്‍ ജില്ലയില്‍ അമ്മയെയും രണ്ട് കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തി. സദാബ് സരിന്‍ ഖാത്തൂന്‍ (35), മക്കളായ ഫൈസാന്‍ ഫിറോസ് (6), പായ ഫിറോസ് (10) എന്നിവരാണ് മരിച്ചത്. വീടിനുള്ളില്‍ രക്തത്തില്‍ കുളിച്ച നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ബാലിയ ബെലോണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബെലൗണ്‍ ഗ്രാമപഞ്ചായതില്‍ ബുധനാഴ്ച (02.08.2023) രാവിലെയായിരുന്നു സംഭവം. 
Aster mims 04/11/2022

പൊലീസ് പറയുന്നത്: ഗ്രാമത്തിനടുത്തുള്ള മുഹറം മേള കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഭര്‍ത്താവ് ഫിറോസ് ആലമാണ് സംഭവം ആദ്യം കാണുന്നത്. ഇയാളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കൊലപാതകം നടക്കുമ്പോള്‍ ഇയാളുടെ രണ്ടാം ഭാര്യ അടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് ഇവരുടെ വാദം. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ടത്തിന് അയച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

Found Dead | അമ്മയും 2 കുട്ടികളും വീടിനുള്ളില്‍ മരിച്ച നിലയില്‍; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Keywords: Bihar, News, National, Mother, Children, Found dead, Crime, Police, Case, Bihar: Mother and two children found dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia