Police Booked | വളര്‍ത്തുനായ ചത്തത് ചികിത്സാപിഴവ് മൂലമാണെന്ന് കുടുംബം; ഡോക്ടര്‍ക്കെതിരെ കേസ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഭുവനേശ്വര്‍: (www.kvartha.com) വളര്‍ത്തുനായ ചത്തത് ചികിത്സാപിഴവ് മൂലമാണെന്ന് ആരോപിച്ച് കുടുംബം. സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അഞ്ച് വര്‍ഷമായി ഗ്രാമത്തിലെ കുടുംബത്തിനൊപ്പമുണ്ടായിരുന്ന ഡുഗു എന്ന് പേരുള്ള നായയാണ് ചത്തത്.
നായയ്ക്ക് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞാഴ്ച ഇവര്‍ സമീപത്തെ വെറ്റിനറി ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍ പരിശോധിച്ച് വീട്ടിലേക്ക് അയക്കുകയും ചെയ്തു. എന്നാല്‍, വീട്ടിലെത്തി മണിക്കൂറുകള്‍ക്കകം നായ ചത്തുവെന്നാണ് കുടുംബത്തിന്റെ ആരോപണം.

ഇതോടെ വളര്‍ത്തുനായയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ടം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു. രണ്ട് ദിവസമായിട്ടും ഇത് നടക്കാത്തതിനെ തുടര്‍ന്ന് ജഡം സംസ്‌കരിക്കുകയായിരുന്നു. പിന്നീട് ഇതുസംബന്ധിച്ച് എസ് പിക്ക് ഉള്‍പെടെ പരാതി നല്‍കുകയായിരുന്നു.
Keywords: News, National, Crime, Treatment, Dog, Death, hospital, Family, Bhubaneswar: Family Alleges Negligence in Treatment, Lodges FIR Against Doctor After Pet Dog Dies.