Arrested | കാറില്‍ ബൈക് ഇടിപ്പിച്ച് ദമ്പതികളില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചെന്ന കേസ്; 2 പേര്‍ അറസ്റ്റില്‍

 


ADVERTISEMENT

ബെംഗ്‌ളൂറു: (www.kvartha.com) കാറില്‍ ബൈക് ഇടിപ്പിച്ച് ദമ്പതികളില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ധനുഷ്, രക്ഷിത് എന്നിവരെയാണ് ബെംഗ്‌ളൂറു പൊലീസ് പിടികൂടിയത്. ബെംഗളുരു സര്‍ജാപൂര്‍ മെയിന്‍ റോഡിലെ ദൊഡ്ഡകനെല്ലിയില്‍ ഞായറാഴ്ച പുലര്‍ചെ മൂന്ന് മണിയോടെയാണ് സംഭവം.

Aster_MIMS

ബൈകിലെത്തിയ രണ്ടുപേര്‍ കാറില്‍ ഇടിക്കുകയും ഡ്രൈവര്‍ ഇറങ്ങാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കാറിനെ പിന്തുടരുകയും ചെയ്യുന്നതിന്റെ വീഡിയോ ട്വിറ്ററില്‍ വൈറലായിരുന്നു. കാര്‍ പ്രധാനറോഡില്‍ നിന്ന് ഇടറോഡിലേക്ക് തിരിയവേ വണ്‍വേ തെറ്റിച്ച് എതിര്‍ദിശയില്‍ നിന്ന് ബൈകിടിപ്പിക്കുകയായിരുന്നു.

Arrested | കാറില്‍ ബൈക് ഇടിപ്പിച്ച് ദമ്പതികളില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചെന്ന കേസ്; 2 പേര്‍ അറസ്റ്റില്‍

തുടര്‍ന്ന് ബൈകില്‍ നിന്ന് ഇറങ്ങിയ യുവാക്കള്‍ വണ്ടിയിടിച്ചതിന് നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ടു. പണം തന്ന് മുന്നോട്ട് പോയാല്‍ മതിയെന്നായിരുന്നു ഭീഷണി. കാറിന് മുന്നിലെ ക്യാമറയില്‍ ഈ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ ക്യാമറ ദൃശ്യങ്ങള്‍ സഹിതം ദമ്പതികള്‍ പൊലീസില്‍ പരാതി നല്‍കി. നാല് മണിക്കൂറിനുള്ളില്‍ യുവാക്കളെ പൊലീസ് പിടികൂടി.

Keywords: News, National, Arrest, Arrested, Crime, Police, Bengaluru: Two held for harassing couple over road-rage incident.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia