Theft | 'നിര്‍ത്തിയിട്ട ആഡംബര കാറിന്റെ ചില്ല് തകര്‍ത്ത് മോഷ്ടാക്കള്‍ 13 ലക്ഷം രൂപ കവര്‍ന്നു'; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

 


ബെംഗ്‌ളൂറു: (KVARTHA) നിര്‍ത്തിയിട്ട ആഡംബര കാറിന്റെ ചില്ല് തകര്‍ത്ത് മോഷ്ടാക്കള്‍ 13 ലക്ഷം രൂപ കവര്‍ന്നതായി പരാതി. സര്‍ജാപുര സോമപുരയിലാണ് സംഭവം. വെള്ളിയാഴ്ച (20.10.2023) ഉച്ചകഴിഞ്ഞ് സോമപുര സബ് രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ട കാറിലാണ് കവര്‍ച നടന്നത്. സര്‍ജാപുര പൊലീസ് കേസെടുത്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. 

പൊലീസ് പറയുന്നത്: ബൈകിലെത്തിയ രണ്ട് മോഷ്ടാക്കളിലൊരാള്‍ പോകറ്റില്‍നിന്ന് ചെറിയ ആയുധംകൊണ്ട് ഡ്രൈവറുടെ സീറ്റിനരികിലെ വിന്‍ഡോയുടെ ഗ്ലാസില്‍ അമര്‍ത്തിയതോടെ ചില്ല് പൊട്ടി. പിന്നീട് ഗ്ലാസ് അകത്തേക്ക് തള്ളി ഈ വിടവിലൂടെ യുവാവ് അകത്തേക്ക് നൂഴ്ന്നിറങ്ങി പണമടങ്ങിയ സഞ്ചി കവരുകയായിരുന്നു. ആനേക്കല്‍ സ്വദേശി ബാബു എന്നയാളുടെ പണമാണ് നഷ്ടപ്പെട്ടത്. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Theft | 'നിര്‍ത്തിയിട്ട ആഡംബര കാറിന്റെ ചില്ല് തകര്‍ത്ത് മോഷ്ടാക്കള്‍ 13 ലക്ഷം രൂപ കവര്‍ന്നു'; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

Keywords: News, National, Crime, CCTV, Accused, Police, Bengaluru, Money, Stolen, Car, Sarjapur, Theft, Bengaluru: Rs 13 lakh stolen from parked car in Sarjapur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia