വീട്ടിൽ അതിക്രമിച്ച് കയറി യുവതിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയെന്ന പരാതിയിൽ ഡെലിവറി ഏജൻ്റ് അറസ്റ്റിൽ

 
Flipkart Delivery Agent Arrested in Bengaluru for Allegedly Flashing Woman at Her Home

Photo Credit: X/ Siraj Noorani

ADVERTISEMENT

● വിജയ് മല്ലികാർജുൻ കാമത്ത് എന്നയാളാണ് പൊലീസിൻ്റെ പിടിയിലായത്
● സിസിടിവി ദൃശ്യങ്ങൾ സഹിതം യുവതി സമൂഹ മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചിരുന്നു
● സംഭവത്തിൽ ഓൺലൈൻ വ്യാപാര സ്ഥാപനമായ ഫ്ലിപ്കാർട്ട് ഖേദം രേഖപ്പെടുത്തി

ബംഗ്ളൂരു: (KVARTHA) വീട്ടിൽ അതിക്രമിച്ച് കയറി യുവതിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയെന്ന പരാതിയിൽ ഫ്ലിപ്കാർട്ട് ഡെലിവറി ഏജൻ്റ് അറസ്റ്റിൽ. വിജയ് മല്ലികാർജുൻ കാമത്ത് എന്ന വ്യക്തിയാണ് യുവതിക്ക് നേരെ അതിക്രമം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. 

Aster mims 04/11/2022

സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളടക്കം പങ്കുവെച്ചുകൊണ്ട് യുവതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ശുചിമുറി ഉപയോഗിക്കാനെന്ന പേരിൽ അതിക്രമം

ഡെലിവറി പാക്കേജുമായെത്തിയ ഏജൻ്റ് ശുചിമുറി ഉപയോഗിക്കാൻ ആവശ്യപ്പെട്ടെന്നും തടയാൻ ശ്രമിച്ചപ്പോൾ അതിക്രമിച്ച് വീടിനുള്ളിൽ കയറുകയായിരുന്നുവെന്നും യുവതി വീഡിയോയിൽ ആരോപിക്കുന്നു. അപരിചിതരായ ആളുകളെ താൻ വീടിനുള്ളിലേക്ക് കയറ്റാറില്ലെന്ന് പല തവണ പറഞ്ഞിരുന്നു. അത്യാവശ്യമാണെങ്കിൽ സമീപത്തുള്ള പുരുഷന്മാർ താമസിക്കുന്നിടത്ത് ചോദിക്കാമെന്നും യുവതി വ്യക്തമാക്കി. 

എന്നാൽ അനുവാദമില്ലാതെ ഇയാൾ വീടിനുള്ളിലേക്ക് കയറുകയായിരുന്നു. ശുചിമുറിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഡെലിവറി ഏജൻ്റ് തനിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയെന്ന് യുവതി പരാതിയിൽ പറയുന്നു. സ്വന്തം വീട്ടിൽ താൻ അപമാനിക്കപ്പെട്ടതായും സുരക്ഷ നഷ്ടപ്പെട്ടെന്നും യുവതി വ്യക്തമാക്കി.

ഖേദം രേഖപ്പെടുത്തി കമ്പനി

സംഭവം തനിക്ക് കടുത്ത മാനസികാഘാതം ഉണ്ടാക്കിയെന്നും യുവതി പറഞ്ഞു. സംഭവത്തിൽ ഓൺലൈൻ വ്യാപാര സ്ഥാപനമായ ഫ്ലിപ്കാർട്ട് ഖേദം രേഖപ്പെടുത്തി. ഡെലിവറി ഏജൻ്റിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനാവശ്യമായ മൊഴി വിശദാംശങ്ങൾ പങ്കിടാൻ യുവതിയോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ വാർത്ത നിങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുക. ഏറ്റവും പുതിയ വാർത്തകൾക്കായി ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമൻ്റായി രേഖപ്പെടുത്താം.

Article Summary: A Flipkart delivery agent, identified as Vijay Mallikarjun Kamath, has been arrested by the police in Bengaluru for allegedly trespassing into a woman's house and flashing her. 

#BengaluruNews #CrimeNews #Flipkart #WomenSafety #DeliveryAgent #CCTVFootage #KarnatakaPolice #AmmuNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia