Complaint | ബുക് ചെയ്ത ടാക്സി യാത്ര റദ്ദാക്കിയതിന് യുവതിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതായി പരാതി; ഡ്രൈവര്‍ക്കായി പൊലീസ് തിരച്ചില്‍
Oct 13, 2023, 18:58 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെംഗ്ളൂറു: (KVARTHA) ബുക് ചെയ്ത ടാക്സി യാത്ര റദ്ദാക്കിയതിന് യുവതിക്ക് ഡ്രൈവര്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചതായി പരാതി. ഡ്രെവര്ക്കെതിരെ കേസെടുത്ത പൊലീസ് ഇയാള്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. അശ്ലീല സന്ദേശങ്ങള്‍ വാട്സ്ആപ് വഴിയാണ് അയച്ചതെന്ന് പരാതിയില്‍ പറഞ്ഞു.
പൊലീസ് പറയുന്നത്: ടാക്സി ദാതാക്കളുടെ ഓഫിസിലേക്ക് വിളിച്ചാണ് യുവതി കാര്‍ ബുക് ചെയ്തത്. മകളെ കൂട്ടിക്കൊണ്ടു വരാനായിരുന്നു യുവതി ടാക്സി ബുക് ചെയ്തത്. എന്നാല്‍ ഡ്രൈവര്‍ വൈകിയതിനെ തുടര്‍ന്ന് യുവതി ഓടോറിക്ഷ വിളിക്കുകയായിരുന്നു. തുടര്‍ന്ന് ബുക് ചെയ്തിരുന്ന യാത്ര റദ്ദാക്കേണ്ടി വന്നു.
യുവതി ഓടോറിക്ഷയിലായിരുന്ന സമയത്ത് ടാക്സി കാര്‍ ഡ്രൈവര്‍ ഫോണില്‍ വിളിച്ച് തന്റെ കാറില്‍ കയറാന്‍ നിര്ബന്ധിച്ചക്കുകയായിരുന്നു. ഇതിനകം അഞ്ച് കിലോമീറ്റര്‍ ദൂരം പിന്നിട്ടെന്നും ടാക്സി കാര്‍ ഇനി ആവശ്യമില്ലെന്നും അറിയിക്കുകയും ഡ്രൈവറോട് മാപ്പു പറയുകയും ചെയ്തു. എന്നാല്‍ തുടര്‍ന്നും ഇയാള്‍ യുവതിയെ നിരന്തരം വിളിക്കുകയും അശ്ലീലചിത്രങ്ങള്‍ അയക്കുകയുമായിരുന്നു. പിന്നീട് യുവതി പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
Keywords: News, National, Crime, Bengaluru, Complaint, Driver, Misbehave, Woman, Bengaluru: Complaint that driver misbehaved against woman.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

