ഞെട്ടിക്കുന്ന കൊലപാതകം: എട്ടും ആറും വയസ്സുള്ള സഹോദരങ്ങളെ അമ്മാവൻ അടിച്ചുകൊന്നു; അഞ്ചു വയസ്സുകാരന് ഗുരുതര പരിക്ക്


● പ്രതിയായ കാസിം പാഷയെ പോലീസ് അറസ്റ്റ് ചെയ്തു.
● പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് പ്രാഥമിക റിപ്പോർട്ട്.
● കുടുംബാംഗങ്ങളുമായി കാസിം പതിവായി വഴക്കുണ്ടാക്കിയിരുന്നു.
● ചുറ്റികയും ഇരുമ്പ് വടിയും ഉപയോഗിച്ചാണ് ആക്രമണം.
ബംഗളൂരു: (KVARTHA) മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ, സഹോദരന്റെ എട്ടും ആറും വയസ്സുള്ള മക്കളെ യുവാവ് അതിക്രൂരമായി അടിച്ചുകൊന്നു. ഹെബ്ബഗോഡി പൊലീസ് സ്റ്റേഷൻ പരിധിയിൽ ചന്ദ്പാഷയുടെ മക്കളായ ഇഷാഖ് (8), ജുനൈദ് (6) എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്.
ഇവരുടെ അഞ്ചു വയസ്സുകാരനായ ഇളയ സഹോദരൻ റോഷന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കുട്ടികളുടെ അമ്മാവനും ചന്ദ്പാഷയുടെ സഹോദരനുമായ ഖാസിം പാഷയെ (25) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് അറിയിച്ചു.
കെട്ടിട നിർമാണത്തൊഴിലാളിയായ ചന്ദ്പാഷയും വസ്ത്രനിർമാണ യൂണിറ്റിൽ ജോലി ചെയ്യുന്ന ഭാര്യ രഹാനയും മൂന്ന് മക്കളും, ഖാസിം പാഷയുടെ മാതാവിനും സഹോദരൻ ഖാസിമിനും ഒപ്പമായിരുന്നു താമസിച്ചിരുന്നത്. കുടുംബാംഗങ്ങളുമായി പതിവായി വഴക്കുണ്ടാക്കുന്ന പ്രകൃതക്കാരനായിരുന്നു ഖാസിം.
അടുത്തിടെ നിസ്സാര കാര്യത്തിന് വഴക്കുണ്ടാക്കി ഇയാൾ വീടുവിട്ടുപോയിരുന്നു. തുടർന്ന് ചന്ദ് പാഷ തമിഴ്‌നാട്ടിലെത്തിയാണ് സഹോദരനെ കൂട്ടിക്കൊണ്ടുവന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ചന്ദ് പാഷയും ഭാര്യയും വീട്ടിലില്ലാതിരുന്ന സമയത്താണ് ഖാസിം പാഷ അതിക്രമം നടത്തിയത്.
വീട്ടിൽക്കയറി കതകടച്ച ശേഷം ചുറ്റികയും ഇരുമ്പ് വടിയും ഉപയോഗിച്ച് കുട്ടികളെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് വിശദീകരിച്ചു.
ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Two children died and one injured in Bengaluru attack by uncle.
#BengaluruCrime #ChildSafety #FamilyTragedy #KarnatakaNews #PoliceArrest #MentalHealth