വിവാഹ നിശ്ചയം കഴിഞ്ഞെന്ന് കാമുകി അറിയിച്ചു; പിന്നാലെ ബംഗ്ളൂരിൽ ബോഡിബിൽഡറെ മരിച്ച നിലയിൽ കണ്ടെത്തി

 
 Professional bodybuilder Kiran who allegedly committed death in Bengaluru.

Representational image generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു.
● ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു.
● പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

ബംഗ്ളൂർ: (KVARTHA) പ്രണയിനി വിവാഹ നിശ്ചയ വിവരം അറിയിച്ചതിന് പിന്നാലെ യുവാവിനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബംഗ്ളൂരിലാണ് സംഭവം. കിരൺ (26) എന്ന യുവാവാണ് മരിച്ചത്. ബോഡിബിൽഡറായിരുന്നു കിരൺ.

കഴിഞ്ഞ മൂന്ന് വർഷത്തോളമായി കിരൺ ഒരു യുവതിയുമായി പ്രണയത്തിലായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ ദിവസം യുവതി കിരണിനെ ഫോണിൽ വിളിക്കുകയും തന്റെ വിവാഹം നിശ്ചയിച്ച വിവരം അറിയിക്കുകയും ചെയ്തിരുന്നു. ഈ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് കിരണിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

Aster mims 04/11/2022

സംഭവദിവസം ഏറെ നേരമായിട്ടും കിരണിനെ മുറിക്ക് പുറത്തേക്ക് കാണാതിരുന്നതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി സൂചനയുണ്ട്, എന്നാൽ പോലീസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ: 1056, 0471-2552056

ഈ വാർത്ത ഷെയർ ചെയ്യൂ.

Article Summary: Bengaluru bodybuilder Kiran, 26, died after his girlfriend of three years revealed her engagement to another man.

#Bengaluru #Bodybuilder #Death #LoveFailure #Tragedy #KiranBodybuilder #KVARTHA

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia