Bank Theft | 'ബാങ്ക് മാനേജർ മരമണ്ടൻ, കത്തി കാട്ടിയപ്പോൾ പണം തന്നു': പോട്ട ബാങ്ക് കവർച്ച കേസിലെ പ്രതി പൊലീസിനോട്


● ‘മാനേജർ ഉൾപ്പെടെയുള്ള ജീവനക്കാർ എതിർത്തിരുന്നുവെങ്കിൽ പിന്മാറിയേനെ’ പ്രതി പൊലീസിനോട് പറഞ്ഞു.
● റിജോയുടെ അറസ്റ്റിലേക്ക് വഴി തെളിയിച്ചത് സിസിടിവി ദൃശ്യങ്ങളിൽ കണ്ട ഷൂവാണ്.
● അയൽവാസിയായ സ്ത്രീ നൽകിയ വിവരവും കേസിൽ നിർണായകമായി.
ചാലക്കുടി: (KVARTHA) പോട്ട ഫെഡറൽ ബാങ്കിൽ 15 ലക്ഷം രൂപ കവർച്ച നടത്തിയ കേസിൽ പ്രതി റിജോ ആന്റണിയുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ചോദ്യം ചെയ്യലിൽ റിജോ കുറ്റം സമ്മതിച്ചു. ബാങ്ക് മാനേജർ 'മരമണ്ടൻ' ആണെന്നും കത്തി കാട്ടിയപ്പോൾ പണം തന്നു എന്നും റിജോ പൊലീസിനോട് പറഞ്ഞു. മാനേജർ ഉൾപ്പെടെയുള്ള ജീവനക്കാർ എതിർത്തിരുന്നുവെങ്കിൽ പിന്മാറിയേനെ എന്നും പ്രതി മൊഴി നൽകി.
റിജോയുടെ അറസ്റ്റിലേക്ക് വഴി തെളിയിച്ചത് സിസിടിവി ദൃശ്യങ്ങളിൽ കണ്ട ഷൂവാണ്. ഷൂവിന്റെ സാമ്യം തോന്നിയതിനെ തുടർന്ന് പോലീസ് റിജോയുടെ വീട്ടിലെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുടുങ്ങിയത്. അയൽവാസിയായ സ്ത്രീ നൽകിയ വിവരവും കേസിൽ നിർണായകമായി. റിജോയുടെ ആസൂത്രണം അതി വിദഗ്ധമായിരുന്നു.
സ്വന്തം ബാങ്കായ ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ എത്തി കാര്യങ്ങൾ വിശദമായി നിരീക്ഷിച്ചു. പിന്നീട് ചാലക്കുടി പള്ളിപ്പെരുന്നാളിന് പോവുകയും അവിടെ പാർക്ക് ചെയ്തിരുന്ന ബൈക്കുകളിൽ നിന്നും ഒരു നമ്പർ തിരഞ്ഞെടുത്ത് വ്യാജ നമ്പർ പ്ലേറ്റ് ഉണ്ടാക്കി സ്കൂട്ടറിൽ പതിപ്പിക്കുകയും ചെയ്തു.
പ്രതി നേരത്തെ ബാങ്കിലെത്തി കാര്യങ്ങൾ നിരീക്ഷിച്ചിരുന്നു. എടിഎം കാർഡ് നഷ്ടപ്പെട്ടു എന്നു പറഞ്ഞാണ് ബാങ്കിൽ എത്തിയിരുന്നത്. മൂന്ന് മിനിറ്റിനകം 15 ലക്ഷം രൂപയാണ് റിജോ കവർന്നത്. ബാങ്കിൽ ഉണ്ടായിരുന്ന രണ്ട് ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മുറിയിൽ പൂട്ടിയിട്ട ശേഷമാണ് കവർച്ച നടത്തിയത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചേർന്നത്.
വീട് നിർമ്മിച്ചതിനെ ബാധ്യത തീർക്കാനായിരുന്നു മോഷണമെന്നു പറഞ്ഞ പ്രതി പിന്നീടിത് മാറ്റിപ്പറഞ്ഞു. നന്നായി മദ്യപിക്കുന്നയാളാണെന്നും പൊലീസ് പറഞ്ഞു. ഭാര്യ അയച്ചു കൊടുക്കുന്ന പണം ധൂർത്തടിക്കുന്നതും ഇയാളുടെ പതിവാണെന്നാണ് പൊലീസ് കണ്ടെത്തൽ. അതേസമയം റിജോ നൽകിയ മൊഴികൾ അതേപടി വിശ്വസിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞിട്ടുണ്ട്.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
80-150 characters): Rijo Antony confessed to stealing ₹15 lakh from a bank in Potta after threatening the manager with a knife. Police tracked him down through CCTV evidence.
#BankTheft #PottaBank #RijoAntony #CCTV #CrimeInvestigation #KeralaNews