ആണ്‍കുട്ടികളോട് സംസാരിച്ചതിന് വിദ്യാര്‍ത്ഥിനികളെ മര്‍ദിച്ച സംഭവം; ബാങ്ക് മാനേജര്‍ അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇന്‍ഡോര്‍: (www.kvartha.com 24.02.2020) ആണ്‍കുട്ടികളോട് സംസാരിച്ചതിന് വിദ്യാര്‍ത്ഥിനികളെ മര്‍ദിച്ച സംഭവത്തില്‍ സ്വകാര്യ ബാങ്ക് മാനേജര്‍ അറസ്റ്റില്‍. അമര്‍ജീത് സിംഗ് എന്നയാളാണ് അറസ്റ്റിലായത്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെത്തിയാണ് അമര്‍ജീത് സിങ് പെണ്‍കുട്ടികളെ മര്‍ദിക്കുകയും ശകാരിക്കുകയും ചെയ്തത്. 

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം ഹോസ്റ്റലിന് പുറത്തെത്തിയ ആണ്‍ സുഹൃത്തുക്കളുമായി എംബിഎ വിദ്യാര്‍ഥിനികള്‍ സംസാരിക്കുകയായിരുന്നു. ഇതിനിടയില്‍ എത്തിയ അമര്‍ജീത് സിങ് കുട്ടികളെ ശകാരിക്കുകയും തുടര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു.

ആണ്‍കുട്ടികളോട് സംസാരിച്ചതിന് വിദ്യാര്‍ത്ഥിനികളെ മര്‍ദിച്ച സംഭവം; ബാങ്ക് മാനേജര്‍ അറസ്റ്റില്‍
തുടര്‍ന്ന് ഇവരെ പിന്തുടര്‍ന്ന് ഹോസ്റ്റലിനുള്ളില്‍ പ്രവേശിച്ചും മര്‍ദിച്ചു. പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലിന് സമീപത്താണ് അമര്‍ജീത് സിങും താമസിക്കുന്നത്. പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു. വിവിധ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് മധ്യപ്രദേശ് പോലീസ് അറിയിച്ചു.


Keywords:  News, National, attack, Arrest, Arrested, Crime, Police, Students, Girl, Case, Bank manager arrested for attack girl students
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script