Mystery | ബാങ്ക് ജീവനക്കാരിയായ നവ വധുവിനെ ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി


● ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് കല്ലുമുട്ടിയിലെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
● വിവാഹം കഴിഞ്ഞ് 15 ദിവസം മുൻപാണ് ഭർത്താവ് സച്ചിൻ ഗൾഫിലേക്ക് പോയത്.
● കാക്കയങ്ങാട് അയിച്ചോത്തെ കരിക്കനാൽ മോഹനന്റെയും കമലയുടെയും മകളാണ്.
കണ്ണൂർ: (KVARTHA) ഇരിട്ടിയിൽ ഇസാഫ് ബാങ്ക് ജീവനക്കാരിയായ നവവധുവിനെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാക്കയങ്ങാട് അയിച്ചോത്തെ കാരിക്കാനാൽ ഹൗസിൽ ഐശ്വര്യയെ (28) യാണ് ദുരുഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് കല്ലുമുട്ടിയിലെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉടൻതന്നെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടുമാസം മുമ്പാണ് ഐശ്വര്യയുടെ വിവാഹം കഴിഞ്ഞത്. കല്ലുമുട്ടിയിലെ മാച്ചേരി സച്ചിൻ ആണ് ഭർത്താവ്. വിവാഹം കഴിഞ്ഞ് 15 ദിവസം മുൻപാണ് സച്ചിൻ ഗൾഫിലേക്ക് പോയത്.
പേരാവൂർ ഡിവൈഎസ്പി കെ വി പ്രമോദൻ, ഇരിട്ടി സി ഐ എ കുട്ടികൃഷ്ണൻ, ലാൻഡ് ട്രൈബ്യൂണൽ തഹസിൽദാർ സീനത്ത് എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കാക്കയങ്ങാട് അയിച്ചോത്തെ കരിക്കനാൽ മോഹനന്റെയും കമലയുടെയും മകളാണ്. ഏക സഹോദരൻ അമൽലാൽ. ഇരിട്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
#IrittyNews, #SuspiciousDeath, #BankEmployee, #KeralaNews, #PoliceInvestigation, #DeathMystery