Murder Mystery | ബാലരാമപുരം കൊലപാതകം: ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ദേവീദാസൻ


● 'പൊലീസ് വിളിപ്പിച്ചത് പരാതിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ്'
● 'താൻ ആരുടേയും ആത്മീയ ഗുരുവല്ല'
● 'അന്ധവിശ്വാസവും ആഭിചാരവും മാധ്യമങ്ങൾ പറഞ്ഞുണ്ടാക്കുന്നതാണ്'
തിരുവനന്തപുരം: (KVARTHA) ബാലരാമപുരത്തെ രണ്ടുവയസുകാരി ദേവേന്ദുവിനെ കൊലപ്പെടുത്തിയ കേസിൽ തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പൊലീസ് വിളിപ്പിച്ചത് ഒരു പരാതിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണെന്നും മന്ത്രവാദി ദേവീദാസൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
താൻ ആരുടേയും ആത്മീയ ഗുരുവല്ലെന്നും അന്ധവിശ്വാസവും ആഭിചാരവും മാധ്യമങ്ങൾ പറഞ്ഞുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയുടെ അമ്മ കൊടുത്ത പരാതിയിലെ വിവരങ്ങൾ അന്വേഷിക്കാനാണ് പൊലീസ് വിളിപ്പിച്ചതെന്നും പൊലീസ് ചോദിച്ച ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീതു നടത്തിയ സാമ്പത്തിക ആരോപണം തെറ്റാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം തീരുമാനിക്കുമെന്നും ദേവീദാസൻ പറഞ്ഞു.
കോവിഡിന് മുമ്പ് പ്രതി ഹരികുമാർ തനിക്കൊപ്പം ജോലി ചെയ്‌തിട്ടുണ്ടെന്നും അതിനുള്ള പ്രതിഫലം ഹരികുമാറിന് കൊടുത്തെന്നും എന്നാൽ പ്രതിയുടെ കുടുംബമായി യാതൊരുവിധത്തിലുള്ള ബന്ധവുമില്ലെന്നും ദേവീദാസൻ വ്യക്തമാക്കി. അതേസമയം കേസിൽ അറസ്റ്റിലായ പ്രതി ഹരികുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. നെയ്യാറ്റിൻകര സ്പെഷ്യൽ സബ് ജയിലിലേക്കാണ് മാറ്റിയത്.
അതിനിടെ,ബാലരാമപുരം കോട്ടുകാല്‍കോണത്ത് രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാന്‍ ആവശ്യപ്പെട്ടു. കൊടുംക്രൂരതയെപ്പറ്റിയുള്ള ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
ഇപ്പോൾ പിടിയിലായ പ്രതിയ്‌ക്കൊപ്പം, മറ്റേതെങ്കിലും വ്യക്തികള്‍ക്ക് ഈ കൊലപാതകത്തില്‍ പങ്കുണ്ടെങ്കില്‍ സമഗ്ര അന്വേഷണത്തിലൂടെ വസ്തുത പുറത്തു കൊണ്ടു വരണം. അന്ധവിശ്വാസം, മന്ത്രവാദം എന്നിവയുമായി ഈ സംഭവത്തിന് ബന്ധമുണ്ടെന്ന സംശയം ബലപ്പെടുകയാണ്. കുട്ടികളോടുള്ള ക്രൂരതയ്ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ വിപുലമായ ക്യാമ്പയിന്‍ ഏറ്റെടുക്കുമെന്നും ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അറിയിച്ചു.
ഈ വാർത്ത പങ്കിടുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
The investigation into the Balarmapuram murder has revealed that the accused, Devidas, led a mysterious life. He transitioned from a petty trade to a self-styled spiritual leader and practiced superstitions.
#BalarmapuramMurder #DevidasMystery #KeralaNews #Investigation #MurderCase #SuperstitionCrime