Reveals | 'അയോധ്യയിലെ രാമക്ഷേത്രത്തിൽ ആക്രമണത്തിന് പദ്ധതിയിട്ടു'; പാകിസ്ഥാൻ ഐഎസ്‌ഐ സഹായിച്ചുവെന്നും പിടിയിലായയാൾ വെളിപ്പെടുത്തിയതായി ഗുജറാത്ത് എടിഎസും ഹരിയാന എസ്ടിഎഫും


● 'ക്ഷേത്രം നിരീക്ഷിക്കുകയും വിവരങ്ങൾ കൈമാറുകയും ചെയ്തു'
● 'പാലിക്കടുത്തുള്ള പഴയ വീട്ടിൽ ഒളിപ്പിച്ച ആയുധങ്ങൾ കണ്ടെത്തി'
അയോധ്യ: (KVARTHA) ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് അറസ്റ്റിലായ ഉത്തർപ്രദേശ് സ്വദേശി പാകിസ്താൻ്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ സഹായത്തോടെ അയോധ്യയിലെ രാമക്ഷേത്രത്തിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി ഗുജറാത്ത് എടിഎസ്, ഹരിയാന എസ്ടിഎഫ് അധികൃതരെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു. ഫൈസാബാദിലെ അബ്ദുൽ റഹ്‌മാൻ എന്നയാളാണ് അറസ്റ്റിലായത്.
ഫൈസാബാദിൽ ഇറച്ചിക്കട നടത്തുന്ന അബ്ദുൽ റഹ്‌മാൻ ഓട്ടോറിക്ഷ ഡ്രൈവറായും ജോലി ചെയ്തിരുന്നു. ഹാൻഡ് ഗ്രനേഡുകൾ ഉപയോഗിച്ച് രാമക്ഷേത്രത്തിൽ ആക്രമണം നടത്താനായിരുന്നു ഇയാളുടെ പദ്ധതിയെന്നും ഇതിനായി പലതവണ ക്ഷേത്രം നിരീക്ഷിക്കുകയും വിവരങ്ങൾ ഐഎസ്ഐക്ക് കൈമാറുകയും ചെയ്തതായും ഗുജറാത്ത് എടിഎസ്, ഹരിയാന എസ്ടിഎഫ് അധികൃതർ പറഞ്ഞു.
Ram Mandir on Terror Radar?
— TIMES NOW (@TimesNow) March 3, 2025
- A 'terrorist' named Abdul Rahman has been arrested with grenades.
- It was a joint operation by Haryana and Gujarat ATS.
- 'Ram Mandir was on target': Sources @priyanktripathi joins @sagarikamitra26 with more details. pic.twitter.com/z2DjITFL1X
'ഫൈസാബാദിൽ നിന്ന് ട്രെയിൻ മാർഗം ഫരീദാബാദിൽ എത്തിയ ഇയാൾക്ക് ഹാൻഡ് ഗ്രനേഡുകൾ കൈമാറുകയും തിരികെ അയോധ്യയിലേക്ക് പോകാൻ നിർദേശം നൽകുകയും ചെയ്തു. എന്നാൽ, സുരക്ഷാ ഏജൻസികൾക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗുജറാത്ത് എടിഎസും ഫരീദാബാദ് എസ്ടിഎഫും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഇയാൾ ഒരു തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ കണ്ടെത്തി', ഉദ്യോഗസ്ഥർ പറഞ്ഞു.
പാലിക്കടുത്തുള്ള ഒരു പഴയ വീട്ടിൽ ഒളിപ്പിച്ച ആയുധങ്ങളെക്കുറിച്ച് ഇയാൾ വിവരം നൽകിയതിനെ തുടർന്ന് എടിഎസും ഫരീദാബാദ് പൊലീസും സ്ഥലത്തെത്തി. ഗുജറാത്ത് എടിഎസ് സംഘം ഞായറാഴ്ച വൈകുന്നേരം പാലയിലെത്തി, ഫരീദാബാദ് പൊലീസും സ്ഥലത്തുണ്ടായിരുന്നു. നാല് മണിക്കൂറോളം നീണ്ട പരിശോധനയിൽ രണ്ട് ഹാൻഡ് ഗ്രനേഡുകൾ കണ്ടെടുത്തതായും കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.
Article Summary In English: An arrested man in Faridabad revealed a plot to attack the Ayodhya Ram Temple with ISI assistance. He planned to use hand grenades for the attack and had conducted multiple surveillances of the temple.
#Ayodhya #RamTemple #TerrorAttack #ISI #Arrest #Security