Arrested | 'മദ്യലഹരിയിലായിരുന്ന യാത്രക്കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി'; ഓടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍

 


മുംബൈ: (www.kvartha.com) മദ്യലഹരിയിലായിരുന്ന യാത്രക്കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന സംഭവത്തില്‍ ഓടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍.  ഇരയുടെ മൊബൈല്‍ ഫോണും എടിഎം കാര്‍ഡും 25കാരനായ ഡ്രൈവര്‍ എടുത്തുകൊണ്ടുപോയിരുന്നു എന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാത്രിയാണ് സംഭവം. 

പൊലീസ് പറയുന്നത്:

മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ ഘാട്കോപറില്‍നിന്ന് ഓടോറിക്ഷ വിളിച്ചു. ഇറങ്ങേണ്ട സ്ഥലം കൃത്യമായി പറഞ്ഞുകൊടുക്കാന്‍ കഴിയാത്തത് ഡ്രൈവറെ വലച്ചു. ഒടുവില്‍ ഒരു മണിക്കൂറിന് ശേഷം 250 രൂപ യാത്രാക്കൂലിയായി ഡ്രൈവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, 100 രൂപയാണ് യാത്രക്കാരന്‍ നല്‍കിയത്. തുടര്‍ന്ന് ഇതിനെ ചൊല്ലി തര്‍ക്കമുണ്ടായി. രോഷാകുലനായ ഡ്രൈവര്‍ യാത്രക്കാരനെ പ്രദേശത്തെ പാര്‍ക്കിലെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് എടിഎമില്‍ നിന്ന് 200 രൂപ പിന്‍വലിപ്പിച്ചു. 

Arrested | 'മദ്യലഹരിയിലായിരുന്ന യാത്രക്കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി'; ഓടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍

ഡ്രൈവര്‍ മൊബൈല്‍ ഫോണും എടിഎം കാര്‍ഡും എടുത്തുകൊണ്ടുപോയതായും പരാതിയില്‍ പറയുന്നു. ചൊവ്വാഴ്ചയാണ് പരാതിക്കാരന്‍ പൊലീസിനെ സമീപിച്ചത്. നാണക്കേട് തോന്നിയതിനാല്‍ പുറത്തുപറയാന്‍ വൈകിയെന്നും മൊബൈല്‍ ഫോണ്‍ തിരികെ വേണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഐപിസി 377, 394 ഉള്‍പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്. 

Keywords: Mumbai, News, National, Auto Rickshaw, Driver, Molestation, Crime, Auto Rickshaw driver held for molesting against drunk man.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia