വ്യാജരേഖ ചമച്ച് ബെന്‍സ് കാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; 2 പേര്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഒല്ലൂര്‍: (www.kvartha.com 29.08.2021) വ്യാജരേഖ ചമച്ച് ബെന്‍സ് കാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ജയപ്രകാശന്‍ (41), നിതീഷ് (24) എന്നിവരെയാണ് ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കാര്‍ ഉടമയ്ക്ക് കടുത്ത സാമ്പത്തിക പ്രശന്ങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ജയപ്രകാശനില്‍ നിന്ന് കാര്‍ പണയപ്പെടുത്തി പണം വാങ്ങിയിരുന്നു. 
Aster mims 04/11/2022

ഇതിന്റെ ഉറപ്പിലേക്ക് കാര്‍ രേഖകള്‍ സഹിതം കൈമാറുകയും ചെയ്തു. ബാങ്ക് ലോണ്‍ തീര്‍ക്കാത്തതിനെ തുടര്‍ന്ന് കാര്‍ ഉടമ മരത്താക്കരയിലെ യൂസ്ഡ് കാര്‍ ഷോറുമുമായി ബന്ധപ്പെട്ട് കാറിന്റെ ലോണും ജയപ്രകാശിന്റെ ബാധ്യതയും തീര്‍ത്ത് കാര്‍ വില്‍പനക്കായി ഷോറൂമില്‍ സൂക്ഷിച്ചു. എന്നാല്‍, കാറിന്റെ ഒറിജിനല്‍ രേഖകള്‍ നഷ്ടപ്പെട്ടതായി ജയപ്രകാശ് കാര്‍ ഉടമയെ ധരിപ്പിച്ചു.

വ്യാജരേഖ ചമച്ച് ബെന്‍സ് കാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; 2 പേര്‍ അറസ്റ്റില്‍

പിന്നീട് കാര്‍ വാങ്ങാന്‍ എന്ന വ്യാജേന ഷോറൂമിലെത്തിയ നിതീഷ് വാഹനവുമായി കടന്നു കളയുകയുമായിരുന്നു. പേരുമാറ്റുന്നതിനുള്ള ഒടിപി നമ്പര്‍ വരുന്നതിന് നല്‍കിയ ഫോണ്‍ നമ്പര്‍ പ്രതികളുടേതാണ് എന്ന് വ്യക്തമായി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

Keywords:  News, Kerala, Crime, Car, Police, Court, Arrest, Arrested, Attempts to hijack car with forged document; 2 arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia