Acid Attack | കോഴിക്കോട് ചെറുവണ്ണൂരിൽ യുവതിക്ക് നേരെ മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണം; ഗുരുതര പരിക്ക്


● കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു.
● ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന യുവതിയെ ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ചിറക്കിയാണ് മുൻ ഭർത്താവ് ആസിഡ് ഒഴിച്ചത്.
● ഗുരുതരമായി പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
● പ്രതി പ്രശാന്തിനെ മേപ്പയൂർ പോലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട്: (KVARTHA) പേരാമ്പ്ര ചെറുവണ്ണൂരിൽ യുവതിക്ക് നേരെ മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണം. ചെറുവണ്ണൂർ ഗവ. ആയുർവേദ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പൂനത്ത് കാലടി പറമ്പിൽ പ്രബിഷ (29)യെ മുൻ ഭർത്താവ് പ്രശാന്ത് ആസിഡ് ഒഴിച്ചു ആക്രമിക്കുകയായിരുന്നു.
കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു. പുറം വേദനയെ തുടർന്ന് 18-ാം തീയതി മുതൽ പ്രബിഷ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ 9.30-ഓടെ ആശുപത്രിയിൽ എത്തിയ പ്രശാന്ത് പ്രബിഷയുമായി സംസാരിക്കുന്നതിനിടെ കയ്യിൽ കരുതിയിരുന്ന ആസിഡ് മുഖത്തേക്ക് ഒഴിച്ചു. മുഖത്തും നെഞ്ചിലും പൊള്ളലേറ്റ പ്രബിഷ നിലവിളിച്ചുകൊണ്ട് ഓടി. എങ്കിലും പ്രശാന്ത് പിന്നാലെ ചെന്ന് വീണ്ടും ആസിഡ് ഒഴിച്ചു.
നിലവിളി കേട്ട് ഓടിയെത്തിയ ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേർന്ന് യുവതിയെ ആദ്യം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. യുവതി ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം പ്രതി പ്രശാന്ത് മേപ്പയൂർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.
കണ്ണൂരിൽ ജോലി ചെയ്യുന്ന പ്രബിഷ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നാട്ടിൽ ചികിത്സയിൽ കഴിയുകയായിരുന്നു. തൃശ്ശൂരിൽ കോൾ ടാക്സി ഡ്രൈവറാണ് പ്രതി പ്രശാന്ത്.
A 29-year-old woman, Prabisha, undergoing treatment at Cheruvannur Govt. Ayurveda Hospital in Kozhikode, was attacked with acid by her ex-husband, Prasanth. The incident occurred around 9:30 am when Prasanth poured acid on her face and chest. Despite her attempts to escape, he attacked her again. Seriously injured, she is now in the ICU at Kozhikode Medical College. The accused has surrendered to Meppayur Police.
#AcidAttack, #Kozhikode, #DomesticViolence, #Crime, #Kerala, #ViolenceAgainstWomen