SWISS-TOWER 24/07/2023

പൊലീസുകാരന്റെ വീടിന് നേരെ ആക്രമണം നടത്തിയതായി പരാതി; ചുമരില്‍ 'മിന്നല്‍ മുരളി ഒര്‍ജിനല്‍'

 


ADVERTISEMENT

കുമരകം: (www.kvartha.com 02.01.2022) ചെപ്പന്നൂര്‍ക്കരിയില്‍ പുതുവത്സരത്തലേന്ന് ആളില്ലാതിരുന്ന പൊലീസുകാരന്റെ വീടിന് നേരെ ആക്രമണം നടത്തിയതായി പരാതി. പൊലീസ് ഉദ്യോഗസ്ഥനായ ചെമ്പിത്തറ ഷാജിയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന്റെ കതകും ജനല്‍ ചില്ലും അടിച്ചു തകര്‍ത്തതിനോടൊപ്പം തിണ്ണയില്‍ മലമൂത്ര വിസര്‍ജനം നടത്തിയതായും പരാതിയില്‍ പറയുന്നു. ശുചിമുറിയും തകര്‍ത്തു. വീട്ടുവാതില്‍ സമീപത്തെ തോട്ടിലേക്ക് വലിച്ചെറിഞ്ഞ നിലയിലായിരുന്നു. 

വീടിന്റെ ചുമരില്‍ കരി കൊണ്ട് 'മിന്നല്‍ മുരളി ഒര്‍ജിനല്‍' എന്നും എഴുതിയിട്ടുണ്ട്. കോട്ടയം റെയില്‍വെ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ ഷാജിയും ഭാര്യ മഞ്ജുവും മൂന്നു മക്കളും വെച്ചൂരാണ് ഇപ്പോള്‍ താമസം. നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് ഷാജി വിവരമറിയുന്നത്.

പൊലീസുകാരന്റെ വീടിന് നേരെ ആക്രമണം നടത്തിയതായി പരാതി; ചുമരില്‍ 'മിന്നല്‍ മുരളി ഒര്‍ജിനല്‍'

കഴിഞ്ഞരാത്രി കുമരകം പൊലീസ് നടത്തിയ പരിശോധനയില്‍ മദ്യപാനികളെ കണ്ടെത്തി, ഇവിടെ നിന്ന് ഓടിക്കുകയും ചെയ്തതിന്റെ പ്രതികാരമാണ് വീട് ആക്രമണമെന്നാണ് പൊലീസിന്റെ നിഗമനം. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും കുമരകം എസ്‌ഐ എസ് സുരേഷ് വ്യക്തമാക്കി.

Keywords:  News, Kerala, Complaint, Police, Crime, Attack, House, Attack on policeman's house in Kumarakom
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia