നെയ്യാര്‍ഡാം പൊലീസിന് നേരെ ആക്രമണം നടന്ന സംഭവം; പ്രതികള്‍ വനത്തിനുള്ളില്‍ ഒളിച്ചതായി പൊലീസ്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 16.07.2021) നെയ്യാര്‍ഡാം പൊലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം നടന്ന സംഭവത്തില്‍ പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുന്നു. പട്രോളിംഗ് നടത്തുകയായിരുന്ന നെയ്യാര്‍ഡാം പൊലീസിന് നേരെയായിരുന്നു ആക്രമണം. വെള്ളിയാഴ്ച പുലര്‍ചെയാണ് ആക്രമണമുണ്ടായതെന്നാണ് വിവരം. 
Aster_MIMS

പൊലീസിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ ക്രിമിനല്‍ സംഘം പൊലീസ് ജീപ്പ് അടിച്ച് തകര്‍ത്തു. സി പി ഒയായ ടിനോ ജോസഫ് എന്നയാള്‍ക്ക് പരിക്കേറ്റു. പ്രദേശത്തെ വീടുകള്‍ക്ക് നേരെയും സംഘം ആക്രമിച്ചതായാണ് വിവരം. ആക്രമണത്തിന് ശേഷം പ്രതികള്‍ വനത്തിനുള്ളില്‍ ഒളിച്ചതായി പൊലീസ് പറഞ്ഞു. പ്രതികളെ പിടികൂടാനുള്ള ശ്രമം പൊലീസ് തുടരുന്നു. 

നെയ്യാര്‍ഡാം പൊലീസിന് നേരെ ആക്രമണം നടന്ന സംഭവം; പ്രതികള്‍ വനത്തിനുള്ളില്‍ ഒളിച്ചതായി പൊലീസ്

Keywords:  Thiruvananthapuram, News, Kerala, Police, Attack, Crime, Injured, Accused, Attack on Neyyar Dam police; Police says accused hid in forest
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia