Attack | കൊട്ടാരക്കരയിൽ കുടുംബത്തിന് നേരെ ആക്രമണം; 7 മാസം പ്രായമുള്ള കുഞ്ഞടക്കമുള്ളവർക്ക് പരുക്ക്


● പള്ളിക്കൽ മൈലം മാരിയമ്മൻ ക്ഷേത്രത്തിലെ പൊങ്കാല സമർപ്പണം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.
● സത്യൻ, ഭാര്യ ലത, അരുൺ, അരുണിന്റെ ഭാര്യ അമൃത, 7 മാസം പ്രായമുള്ള മകൾ എന്നിവർക്കാണ് പരിക്കേറ്റത്.
● വടിവാൾ, കമ്പിവടി എന്നിവ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത് എന്നാണ് പറയുന്നത്.
കൊല്ലം:(KVARTHA) കൊട്ടാരക്കരയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിപ്പരുക്കേൽപിച്ചതായി പരാതി. ഏഴുമാസം പ്രായമായ കുഞ്ഞും യുവതിയും ഉൾപ്പെടെയുള്ളവർക്ക് ആക്രമണത്തിൽ പരിക്കേറ്റു. സത്യൻ (48), ഭാര്യ ലത (43), അരുൺ (28), അരുണിന്റെ ഭാര്യ അമൃത, 7 മാസം പ്രായമുള്ള മകൾ എന്നിവർക്കാണ് പരിക്കേറ്റത്.
പള്ളിക്കൽ മൈലം മാരിയമ്മൻ ക്ഷേത്രത്തിലെ പൊങ്കാല സമർപ്പണം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. വടിവാൾ, കമ്പിവടി എന്നിവ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത് എന്നാണ് പറയുന്നത്. കുടുംബവിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഈ വാർത്ത പങ്കുവെച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്!
A family in Kottarakkara was attacked with a sickle and bamboo stick, injuring five members, including a 7-month-old baby. The police have initiated an investigation.:
#Kottarakkara #FamilyAttack #FamilyFeud #Injuries #PoliceInvestigation #KeralaNews