ഓശാന ഞായര്‍ ശുശ്രൂഷകള്‍ക്കിടെ ആക്രമണം; '4 പേര്‍ക്കെതിരെ കുരുമുളകു സ്‌പ്രേ പ്രയോഗിച്ചു'
Apr 10, 2022, 15:46 IST
പത്തനംതിട്ട: (www.kvartha.com 10.04.2022) തിരുവല്ലയില്‍ ഓശാന ഞായര്‍ ശുശ്രൂകള്‍ക്കിടെ ആക്രമണം. തുകലശേരി സെന്റ് ജോസഫ് പള്ളിക്ക് മുന്നില്‍ കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. റാലിയില്‍ പങ്കെടുത്ത തിരുവല്ല നഗരസഭ വൈസ് ചെയര്‍മാന്‍ ഫിലിപ് ജോര്‍ജ് അടക്കം നാലുപേര്‍ക്ക് നേരെ അക്രമി സംഘം കുരുമുളക് സ്‌പ്രേ പ്രയോഗിച്ചതായും പൊലീസ് പറഞ്ഞു.
റാലിയിലേക്ക് വാഹനം ഇടിച്ചു കയറ്റിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് അക്രമം ഉണ്ടായതെന്ന് ദൃസാക്ഷികള്‍ പറയുന്നു. അക്രമത്തിന് ശേഷം നാലംഗ സംഘം വാഹനവുമായി രക്ഷപെട്ടതായി പൊലീസ് പറഞ്ഞു. ആക്രമണത്തില്‍ പരിക്കേറ്റവര്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍ക്കും ഗുരുതരമായ പരിക്കില്ല. സംഭവത്തില്‍ തിരുവല്ല പൊലീസ് കേസെടുത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.