കിടന്നുറങ്ങുകയായിരുന്ന ഭാര്യയെ കുത്തി പരുക്കേല്‍പ്പിച്ച ഭര്‍ത്താവ് റിമാന്‍ഡില്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 24.06.2020) കിടന്നുറങ്ങുകയായിരുന്ന ഭാര്യയെ കത്തി കൊണ്ട് 15 തവണ കുത്തി കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവിനെ കോടതി റിമാന്‍ഡ് ചെയ്തു. ഭര്‍ത്താവിന്റെ ആക്രമണത്തില്‍ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചെറുപുഴ ഭൂതാനത്തെ ഇടിക്കുളപ്പാറ ഷീമ(31)യ്ക്കാണ് ഭര്‍ത്താവിന്റെ കുത്തേറ്റത്. ഇവരെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷീമയുടെ ശരീരത്തില്‍ പുറം ഭാഗത്തായി പതിനഞ്ചോളം കുത്തുകളുണ്ട്. ഇതില്‍ രണ്ടുകുത്തുകള്‍ ആഴമുള്ളതാണ്. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.

സംഭവത്തെ കുറിച്ച് ഷീമ പറയുന്നതിങ്ങനെ: ടൈല്‍സ് ജോലിക്കാരനായ ഭര്‍ത്താവ് എത്താത്തതിനെ തുടര്‍ന്ന് മകനോട് പഠിക്കാന്‍ പറഞ്ഞ ശേഷം മുറിക്കുള്ളില്‍ കിടക്കുകയായിരുന്നു. അടച്ചിട്ടിരുന്ന വാതില്‍ ചവിട്ടി പൊളിച്ചെത്തിയ ഭര്‍ത്താവ് തലങ്ങും വിലങ്ങും കത്തികൊണ്ട് കുത്തുകയായിരുന്നു. മകന്റെ കരച്ചില്‍ കേട്ട് അടുത്ത് തന്നെ താമസിക്കുന്ന സഹോദരനെത്തിയാണ് ഭര്‍ത്താവിനെ പിടിച്ച് മാറ്റി തന്നെ ആശുപത്രിയിലെത്തിച്ചത്.

കിടന്നുറങ്ങുകയായിരുന്ന ഭാര്യയെ കുത്തി പരുക്കേല്‍പ്പിച്ച ഭര്‍ത്താവ് റിമാന്‍ഡില്‍

മുമ്പൊരിക്കല്‍ ചെറുപുഴ പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് ഭര്‍ത്താവിന് താക്കീത് ചെയ്തിരുന്നതായും ഷീമ പറഞ്ഞു. ഭര്‍ത്താവിന്റെ മദ്യപാനവും ശല്യങ്ങളും സഹിക്കാന്‍ പറ്റാതായപ്പോള്‍ ഒരുവര്‍ഷത്തോളം വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. തൊഴിലുറപ്പ് തൊഴിലിലൂടെയാണ് പിന്നീട് ഉപജീവനം കഴിച്ചുവന്നത്. അതിന് ശേഷം ഭര്‍ത്താവ് വീണ്ടും കൂടെക്കൂടിയെങ്കിലും ശല്യങ്ങള്‍ തുടരുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.

Keywords:  Kannur, News, Kerala, Police, Remanded, Crime, attack, Husband, Wife, Injured, Court, hospital, Complaint, Attack against wife, husband remanded 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia