പെട്രോള്‍ പമ്പ് ജീവനക്കാരനെ ഗുണ്ടാസംഘം മര്‍ദിച്ചതായി പരാതി; 3 പേര് പിടിയില്‍
Jan 9, 2022, 15:41 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 09.01.2022) പെട്രോള്‍ പമ്പ് ജീവനക്കാരനെ ഗുണ്ടാസംഘം മര്‍ദിച്ചെന്ന പരാതിയില്‍ മൂന്നുപേര്‍ പിടിയില്‍. ഏച്ചൂര്‍ സിആര്‍ പെട്രോള്‍ പമ്പില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. സ്ഥലവില്പനയുമായി ബന്ധപ്പെട്ട കമീഷന് തുകയെ ചൊല്ലിയായിരുന്നു മര്‍ദനമെന്ന് പൊലീസ് പറഞ്ഞു.
മര്‍ദനമേറ്റ പ്രദീപന്റെ പരാതിയില്‍ പൊലീസ് മൂന്ന് പേരെ പിടികൂടി. കണ്ണൂര്‍ ഭദ്രന് എന്ന മഹേഷ്, ഗിരീഷന്, സിബിന് എന്നിവരാണ് കസ്റ്റഡിയിലായത്. കണ്ണൂര്‍-മട്ടന്നൂര്‍ ദേശീയ പാതയിലുള്ള പെട്രോള്‍ പമ്പിലാണ് ആക്രമണമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് ചക്കരക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Kannur, News, Kerala, Complaint, Arrest, Arrested, Attack, Police, Petrol pump, Crime, Petrol pump employee, Attack against petrol pump employee; 3 arrested
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

