പെട്രോള്‍ പമ്പ് ജീവനക്കാരനെ ഗുണ്ടാസംഘം മര്‍ദിച്ചതായി പരാതി; 3 പേര്‍ പിടിയില്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 09.01.2022) പെട്രോള്‍ പമ്പ് ജീവനക്കാരനെ ഗുണ്ടാസംഘം മര്‍ദിച്ചെന്ന പരാതിയില്‍ മൂന്നുപേര്‍ പിടിയില്‍. ഏച്ചൂര്‍ സിആര്‍ പെട്രോള്‍ പമ്പില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. സ്ഥലവില്‍പനയുമായി ബന്ധപ്പെട്ട കമീഷന്‍ തുകയെ ചൊല്ലിയായിരുന്നു മര്‍ദനമെന്ന് പൊലീസ് പറഞ്ഞു. 
Aster_MIMS

  
പെട്രോള്‍ പമ്പ് ജീവനക്കാരനെ ഗുണ്ടാസംഘം മര്‍ദിച്ചതായി പരാതി; 3 പേര്‍ പിടിയില്‍


മര്‍ദനമേറ്റ പ്രദീപന്റെ പരാതിയില്‍ പൊലീസ് മൂന്ന് പേരെ പിടികൂടി. കണ്ണൂര്‍ ഭദ്രന്‍ എന്ന മഹേഷ്, ഗിരീഷന്‍, സിബിന്‍ എന്നിവരാണ് കസ്റ്റഡിയിലായത്. കണ്ണൂര്‍-മട്ടന്നൂര്‍ ദേശീയ പാതയിലുള്ള പെട്രോള്‍ പമ്പിലാണ് ആക്രമണമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് ചക്കരക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.


Keywords:  Kannur, News, Kerala, Complaint, Arrest, Arrested, Attack, Police,  Petrol pump,  Crime, Petrol pump employee, Attack against petrol pump employee; 3 arrested
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia