Arrested | ഓസ്‌ട്രേലിയയിലെ ശിശുസംരക്ഷണ കേന്ദ്രത്തിലെ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്; മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍

 


ADVERTISEMENT

കാന്‍ബറ: (www.kvartha.com) ഓസ്‌ട്രേലിയയിലെ ശിശുസംരക്ഷണ കേന്ദ്രത്തിലെ 91 കുട്ടികളെ ദുരുപയോഗം ചെയ്യുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തെന്ന കേസില്‍ മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍. 45 കാരനായ പ്രതി 2022 ഓഗസ്റ്റ് മുതല്‍ ക്വീന്‍സ്ലാന്‍ഡ് സ്റ്റേറ്റില്‍ കസ്റ്റഡിയിലാണ്. 
Aster_MIMS

പൊലീസ് പറയുന്നത്: 1,623 ഓളം കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. 2007 മുതല്‍ 2013 വരെയും 2018 മുതല്‍ 2022 വരെയും ബ്രിസ്‌ബേനിലെ 10 ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്നതിനിടെയും 2013 ലും 2014 ലും ഒരു വിദേശ കേന്ദ്രത്തിലും 2014 നും 2017 നും ഇടയില്‍ സിഡ്നിയില്‍ കേന്ദ്രത്തില്‍ ജോലി ചെയ്യുന്നതിനിടെയും ഇയള്‍ പീഡനം നടത്തുകയും കുട്ടികള്‍ക്ക് നേരയുള്ള കുറ്റകൃത്യങ്ങള്‍ ഫോണുകളിലും ക്യാമറകളിലും പകര്‍ത്തിയിരുന്നതായും ചെയ്തിരുന്നു.

136 ബലാത്സംഗക്കേസുകളും 10 വയസിന് താഴെയുള്ള കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് 110 കേസുകളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കൂടാതെ കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ നിര്‍മിച്ചതിന് 613 എണ്ണം കേസുകളും എടുത്തിട്ടുണ്ട്. പീഡിപ്പിക്കപ്പെട്ടതായി ആരോപിക്കപ്പെടുന്ന എല്ലാ കുട്ടികളും പെണ്‍കുട്ടികളായിരുന്നു. ഇതില്‍ ചിലര്‍ക്ക് ഇപ്പോള്‍ 18 വയസിന് മുകളില്‍ പ്രായമുണ്ട്. 2014ല്‍ ഡാര്‍ക് വെബില്‍ പങ്കുവെച്ച കുട്ടികളുടെ അശ്ലീലചിത്രങ്ങളാണ് അന്വേഷണത്തിലെത്തിയത്. 

ഇയാള്‍ക്കെതിരെ ആദ്യം മൂന്ന് കുറ്റങ്ങള്‍ മാത്രമേ ചുമത്തിയിരുന്നുള്ളൂ. തുടര്‍ന്ന് പൊലീസ് ഇയാളുടെ കംപ്യൂടര്‍, ഫോണ്‍, ഹാര്‍ഡ് ഡ്രൈവ് എന്നിവയി പരിശോധിച്ചപ്പോഴാണ് ഇയാളുടെ കുറ്റകൃത്യങ്ങളുടെ ഗൗരവം തിരിച്ചറിഞ്ഞത്. ഇരകളായ 91 പേരില്‍ 87 പേരും ഓസ്ട്രേലിയന്‍ സംസ്ഥാനങ്ങളായ ക്വീന്‍സ്ലാന്‍ഡ്, ന്യൂ സൗത് വെയില്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഇയാള്‍ വിദേശത്ത് ജോലി ചെയ്യുന്നതിനിടെയാണ് ബാക്കിയുള്ള നാല് അജ്ഞാത കുട്ടികളും ദുരുപയോഗം ചെയ്യപ്പെട്ടത്. ആ കുട്ടികളെ കണ്ടെത്താന്‍ അന്താരാഷ്ട്ര ക്രൈം ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. പ്രതിയെ ഓഗസ്റ്റ് 21 ന് ക്വീന്‍സ്ലാന്‍ഡിലെ കോടതിയില്‍ ഹാജരാക്കും. 

Arrested | ഓസ്‌ട്രേലിയയിലെ ശിശുസംരക്ഷണ കേന്ദ്രത്തിലെ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്; മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍

Keywords: Australia, News, Childcare Worker, Arrested, Children, Crime, Case, Attack against children; Childcare worker arrested.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia