Arrested | 'വീട്ടില്‍ അതിക്രമിച്ച് കയറി 17കാരിയെ ഉപദ്രവിച്ചു': യുവാവ് അറസ്റ്റില്‍

 


തിരുവനന്തപുരം: (www.kvartha.com) കോവളത്ത് വീട്ടില്‍ അതിക്രമിച്ച് കയറി 17കാരിയെ ഉപദ്രവിച്ചെന്ന കേസിലെ പ്രതിയെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. ശരത് (27) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു. മെയ് 12-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം.

പൊലീസ് പറയുന്നത്: വീടിന്റ രണ്ടാമത്തെ നിലയില്‍ പഠിച്ച് കൊണ്ടിരുന്ന പെണ്‍കുട്ടിയെയാണ് പ്രതി വീട്ടില്‍ അതിക്രമിച്ച് കയറി ഉപദ്രവിച്ചതെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.  

Arrested | 'വീട്ടില്‍ അതിക്രമിച്ച് കയറി 17കാരിയെ ഉപദ്രവിച്ചു': യുവാവ് അറസ്റ്റില്‍

കോവളം എസ് എച് ഒ ബിജോയി, എസ്, എസ്‌ഐ അനീഷ് കുമാര്‍, സിപിഒമാരായ സെല്‍വന്‍, സുധീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords:  Thiruvananthapuram, News, Kerala, Crime, Attack, Complaint, Police, Arrest, Arrested, Attack against 17 year old girl; Man arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia