Police Custody | ഇതര സംസ്ഥാനക്കാരനായ തൊഴിലാളിക്ക് കുത്തേറ്റ സംഭവം; ഒരാള്‍ കസ്റ്റഡിയില്‍
May 15, 2023, 12:04 IST
ADVERTISEMENT
നേമം: (www.kvartha.com) ഇതര സംസ്ഥാനക്കാരനായ തൊഴിലാളിക്ക് കുത്തേറ്റ സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഝാര്‍ഖണ്ഡ് സ്വദേശി ശംസുദ്ദീനാണ് (37) കഴുത്തിന് മാരകമായി കുത്തേറ്റതെന്ന് മലയിന്‍കീഴ് പൊലീസ് പറഞ്ഞു. അബ്ദുര്‍ സമീറിനെയാണ്(33) പൊലീസ് കസ്റ്റഡിയിലെടുത്തത്. മലയിന്‍കീഴ് കുളക്കോടാണ് സംഭവം.
പൊലീസ് പറയുന്നത്: ഫാസ്റ്റ് ഫുഡ് കടയിലെ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെയുണ്ടായ അടിപിടിയിലാണ് ഇതര സംസ്ഥാനക്കാരനായ തൊഴിലാളിക്ക് കുത്തേറ്റത്. ഇയാള്‍ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം.
ഫാസ്റ്റ് ഫുഡ് കടയിലെ തൊഴിലാളികള്‍ തമ്മിലാണ് വാക്കുതര്‍ക്കം ഉണ്ടായത്. നിലവിളി കേട്ട് ഓടിക്കൂടിയവര്‍ ബലം പ്രയോഗിച്ചാണ് കുത്തുന്നുയാളെ പിന്തിരിപ്പിച്ചത്. പാചകത്തെ സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.
Keywords: Nemam, News, Kerala, custody, Crime, Attack, Dispute, Attack, Restaurant, Injured, Attack after dispute at fast food restaurant; One injured.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

