Police Custody | ഇതര സംസ്ഥാനക്കാരനായ തൊഴിലാളിക്ക് കുത്തേറ്റ സംഭവം; ഒരാള്‍ കസ്റ്റഡിയില്‍

 


ADVERTISEMENT

നേമം: (www.kvartha.com) ഇതര സംസ്ഥാനക്കാരനായ തൊഴിലാളിക്ക് കുത്തേറ്റ സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഝാര്‍ഖണ്ഡ് സ്വദേശി ശംസുദ്ദീനാണ് (37) കഴുത്തിന് മാരകമായി കുത്തേറ്റതെന്ന് മലയിന്‍കീഴ് പൊലീസ് പറഞ്ഞു. അബ്ദുര്‍ സമീറിനെയാണ്(33) പൊലീസ് കസ്റ്റഡിയിലെടുത്തത്. മലയിന്‍കീഴ് കുളക്കോടാണ് സംഭവം.
Aster_MIMS

പൊലീസ് പറയുന്നത്: ഫാസ്റ്റ് ഫുഡ് കടയിലെ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെയുണ്ടായ അടിപിടിയിലാണ് ഇതര സംസ്ഥാനക്കാരനായ തൊഴിലാളിക്ക് കുത്തേറ്റത്. ഇയാള്‍ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. 

Police Custody | ഇതര സംസ്ഥാനക്കാരനായ തൊഴിലാളിക്ക് കുത്തേറ്റ സംഭവം; ഒരാള്‍ കസ്റ്റഡിയില്‍

ഫാസ്റ്റ് ഫുഡ് കടയിലെ തൊഴിലാളികള്‍ തമ്മിലാണ് വാക്കുതര്‍ക്കം ഉണ്ടായത്. നിലവിളി കേട്ട് ഓടിക്കൂടിയവര്‍ ബലം പ്രയോഗിച്ചാണ് കുത്തുന്നുയാളെ പിന്തിരിപ്പിച്ചത്. പാചകത്തെ സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.

 Keywords: Nemam, News, Kerala, custody, Crime, Attack, Dispute, Attack, Restaurant, Injured, Attack after dispute at fast food restaurant; One injured. 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia