Assault | ചാത്തന്‍സേവയുടെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജ്യോത്സ്യന്‍ അറസ്റ്റില്‍

 
Astrologer Arrested for Assaulting Housewife
Watermark

Representational Image Generated By Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● നടപടി പാലാരിവട്ടം പൊലീസിന്റേത്
● കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

കൊച്ചി:(KVARTHA) ചാത്തന്‍സേവയുടെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജ്യോത്സ്യന്‍ അറസ്റ്റില്‍. തൃശൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജ്യോത്സ്യന്‍ പ്രഭാദിനെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Aster mims 04/11/2022

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: 

സമൂഹമാധ്യമത്തില്‍ വന്ന പരസ്യം വഴിയാണു വീട്ടമ്മ ജ്യോത്സ്യനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി പൂജ നടത്താന്‍ കൊച്ചി വെണ്ണലയിലുള്ള സ്ഥലത്തേക്ക് ഇയാള്‍ വീട്ടമ്മയെ ക്ഷണിച്ചു. കഴിഞ്ഞ ജൂണില്‍ നടന്ന പൂജയ്ക്കിടെ ജ്യോത്സ്യന്‍ ബലാത്സംഗം ചെയ്തു എന്നാണ് പരാതി. പിന്നീട് തൃശൂരില്‍ വച്ചും പീഡിപ്പിച്ചു.

അതിനുശേഷം ആദ്യ പൂജയ്ക്കു ഫലം കാണാത്തതിനാല്‍ ഒരിക്കല്‍ കൂടി പൂജ നടത്തണമെന്ന് ആവശ്യപ്പെട്ട് ജ്യോത്സ്യന്‍ വീട്ടമ്മയെ വിളിച്ചു വരുത്തുകയായിരുന്നു. വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണി മുഴക്കി. ഇതോടെ വീട്ടമ്മ പാലാരിവട്ടം പൊലീസിനെ സമീപിച്ച് പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് ജ്യോത്സ്യനെ കുറ്റക്കാരനെന്ന് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

#astrologerarrest, #ritualabuse, #KeralaCrime, #womanassault, #policearrest, #Kochi
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script