Arrest | ഗ്രാമീൺ ബാങ്ക് തട്ടിപ്പ്: സ്വർണം കവർന്ന് മുക്കുപണ്ടം വച്ച കേസിൽ അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ

 
Assistant Manager Arrested in Gold Loan Fraud Case at Kerala Gramin Bank
Assistant Manager Arrested in Gold Loan Fraud Case at Kerala Gramin Bank

Photo: Arranged

● വി. സുജേഷ് എന്ന അസിസ്റ്റന്റ് മാനേജരാണ് പിടിയിലായത്. 
● 2024 ജൂൺ മാസം 24 മുതൽ ഡിസംബർ 13 വരെയുള്ള കാലയളവിലാണ് പ്രതി തട്ടിപ്പ് നടത്തിയത്. 

കണ്ണൂർ: (KVARTHA) കേരള ഗ്രാമീൺ ബാങ്കിൽ പണയം വച്ച സ്വർണം കവർന്ന് പകരം മുക്കുപണ്ടം വച്ച് തട്ടിപ്പ് നടത്തിയ കേസിൽ ബാങ്ക് ഉദ്യോഗസ്ഥൻ അറസ്റ്റിലായി. വി. സുജേഷ് എന്ന അസിസ്റ്റന്റ് മാനേജരാണ് പിടിയിലായത്. ബാങ്കിലെ ലോക്കറിൽ നിന്നും 34 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കൈവശപ്പെടുത്തിയ ശേഷം അതിന് പകരം മുക്കുപണ്ടം വച്ചതായി പോലീസ് പറയുന്നു.

2024 ജൂൺ മാസം 24 മുതൽ ഡിസംബർ 13 വരെയുള്ള കാലയളവിലാണ് പ്രതി തട്ടിപ്പ് നടത്തിയത്. ബാങ്ക് സീനിയർ മാനേജർ ഇ. ആർ. വൽസല ടൗൺ പോലീസിൽ നൽകിയ പരാതിയെ തുടർന്ന് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.

 #GoldTheft #BankFraud #PoliceArrest #KeralaGraminBank #VSuJesh #FraudInvestigation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia