Legal Action | കരുനാഗപ്പള്ളി നഗരസഭ ചെയർമാനെതിരെയുള്ള ലൈംഗിക പീഡന ആരോപണം: പൊലീസ് കേസെടുത്തു

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഒക്‌ടോബർ 24ന് നൽകിയ പരാതിയ്ക്കുശേഷം കേസ് രജിസ്റ്റർ ചെയ്തു.
● യൂത്ത് കോൺഗ്രസ്, ബിജെപി, കോൺഗ്രസ് സംഘടനകൾ പ്രക്ഷോഭം നടത്തി.
കരുനാഗപ്പള്ളി: (KVARTHA) നഗരസഭ ചെയർമാൻ കോട്ടയിൽ രാജുവിനെതിരെ ഓഫിസിലെ കരാർ ജീവനക്കാരി നൽകിയ ലൈംഗിക പീഡന പരാതിയിൽ പൊലീസ് കേസെടുത്തു. പരാതിയുടെ അടിസ്ഥാനത്തിൽ, രാജുവിനെതിരെ ബി.എൻ.എസ് 77, 77(എ) വകുപ്പുകൾ ചുമത്തിയാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
ഒക്‌ടോബർ 24നാണ് പീഡന പരാതി നൽകിയത്. തുടർന്നുള്ള ദിവസങ്ങളിൽ ബി.ജെ.പി, കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, ആർ.എസ്.പി, മഹിളാ കോണ്‍ഗ്രസ് സംഘടനകളുടെ നേതൃത്വത്തിൽ മുനിസിപ്പൽ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു. പ്രക്ഷോഭം ശക്തമായതിനെ തുടർന്നാണ് സി.പി.എം ലോക്കൽ കമ്മിറ്റി അംഗം കൂടിയായ മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജുവിനെതിരെ കേസെടുക്കാൻ പൊലീസ് നിർബന്ധിതമായത്.

ചെയർമാൻ കാബിനിലേക്ക് വിളിച്ചുവരുത്തി ഭർത്താവിന്‍റെ ചികിത്സക്ക് പണം വാഗ്ദാനം ചെയ്യുകയും വിനോദയാത്രക്ക് കൂടെവരണമെന്ന് നിർബന്ധിക്കുകയും വഴങ്ങാതിരുന്നതിനാല്‍ നിരന്തരമായി ദലിത് യുവതിയായ തന്നെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
അതേസമയം, നഗരസഭയിലെ ഹരിതകർമസേനാംഗങ്ങള്‍ ഉള്‍പ്പെടെ വിനോദയാത്രക്ക് പോയപ്പോള്‍ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നൃത്തം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ ചെയർമാനെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതിക്കെതിരെയും ഐ.ടി വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
#Karunagappally #Harassment #PoliceCase #PoliticalProtest #WomensRights #Kerala