അസമില്‍ 130 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി; 2 യുവാക്കള്‍ അറസ്റ്റില്‍

 


ADVERTISEMENT

ദിസ്പൂര്‍: (www.kvartha.com 16.03.2022) അസമില്‍ ബുധനാഴ്ച 130 കോടി രൂപയുടെ ലഹരിമരുന്ന് പൊലീസ് പിടികൂടി. 4.6 ലക്ഷം യബ (yaba) ഗുളികകള്‍, 12 കിലോ മെതാംഫെറ്റാമിന്‍ (Methamphetamine), 1.5 കിലോ ഹെറോയിന്‍ എന്നിവയാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെ്തു. മണിപ്പൂരില്‍ നിന്ന് അസമിലേക്കാണ് മയക്കുമരുന്ന് കൊണ്ടുവന്നത്.

ലോറിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്നെന്ന് പൊലീസ് പറഞ്ഞു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ക്രൈംബ്രാഞ്ച് വിഭാഗം സോനാപൂരിലെ ടോള്‍ ഗേറ്റിന് സമീപമാണ് ട്രകില്‍ മയക്കുമരുന്ന് കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പൊലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു.

അസമില്‍ 130 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി; 2 യുവാക്കള്‍ അറസ്റ്റില്‍

Keywords:  News, National, Arrest, Arrested, Police, Crime, Fraud, Chief Minister, Assam Police Recovers Drugs Worth Rs 130 Crores, Two Arrested.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia