Arrested | കാപ്പ കേസില്‍ ജയിലില്‍ നിന്നിറങ്ങി; പള്ളി ഭണ്ഡാരം കുത്തിത്തുറക്കുന്നതിനിടെ അറസ്റ്റില്‍
ദിവസങ്ങള്‍ക്ക് മുമ്പ് കരിവെള്ളൂര്‍ കൊഴുമ്മല്‍ വെരീക്കര ഭഗവതിക്ഷേത്രത്തിലും രാമന്തളിയില്‍ മുച്ചിലോട്ട് കാവിലും, താവൂരിയാട്ട് ക്ഷേത്രത്തിലും ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്ന സംഭവവുമുണ്ടായിരുന്നു.
പയ്യന്നൂര്‍: (KVARTHA) കാപ്പ കേസില്‍ (KAAPA case) ജയിലില്‍ നിന്നിറങ്ങിയ കുപ്രസിദ്ധ മോഷ്ടാവ് പള്ളി ഭണ്ഡാരം (Treasure Box) കുത്തിതുറക്കുന്നതിനിടെ പയ്യന്നൂരില്‍ (Payyanur) പിടിയിലായി. കാസര്‍കോട് (Kasaragod) വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ (Vellarikundu Police Station) പരിധിയിലെ സി ഹരീഷ് കുമാറിനെ (50) യാണ് പിടികൂടിയത്. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ പയ്യന്നൂര്‍ ടൗണ്‍ ജുമാ മസ്ജിദിലെ ഭണ്ഡാരം കുത്തിതുറന്ന് പണം കവരുന്നതിനിടെ ശബ്ദം കേട്ടുണര്‍ന്ന പളളിയില്‍ കിടന്നുറങ്ങുന്നവരാണ് മോഷ്ടാവിനെ കയ്യോടെ പിടികൂടി വിവരമറിയിച്ചതെന്ന് പൊലീസ് പറഞ്ഞു.
തുടര്‍ന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. പളളി കമ്മിറ്റി സെക്രട്ടറി മുഹമ്മദ് ആഷിഖിന്റെ പരാതിയില്‍ കേസെടുത്ത പയ്യന്നൂര്‍ പൊലീസ് പ്രതിയെ എസ്ഐ സുരേഷ് കുമാര്‍ അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നിരവധി മോഷണ കേസിലെ പ്രതിയായ ഹരീഷ് കുമാറിനെ കാസർകോട് പൊലീസ് കാപ്പ നിയമം ചുമത്തി ജയിലിലടച്ചിരുന്നു. കഴിഞ്ഞ മാസം 11ന് ആണ് കാപ്പ കേസില്‍ വിയ്യൂര്‍ ജയിലില്‍ റിമാൻഡിൽ കഴിയുകയായിരുന്ന ഇയാള്‍ പുറത്തിറങ്ങിയത്.
കണ്ടോന്താര്‍ ചന്തപ്പുരയിലെ ഭാര്യവീട്ടിലായിരുന്നു നേരത്തെ താമസിച്ചിരുന്നുവെങ്കിലും പരിയാരം സ്റ്റേഷന്‍ പരിധിയില്‍ ക്ഷേത്ര കവര്‍ച്ച ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായതോടെ വീടുവിട്ട് മറ്റിടങ്ങളിലേക്ക് മോഷണം വ്യാപിപ്പിക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് കരിവെള്ളൂര്‍ കൊഴുമ്മല്‍ വെരീക്കര ഭഗവതിക്ഷേത്രത്തിലും രാമന്തളിയില്‍ മുച്ചിലോട്ട് കാവിലും, താവൂരിയാട്ട് ക്ഷേത്രത്തിലും ഭണ്ഡാരം കുത്തിതുറന്ന് പണം കവര്‍ന്ന സംഭവവുമുണ്ടായിരുന്നു.
ഈ സംഭവത്തില്‍ ഇയാളെ പോലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും പ്രതി കുറ്റം സമ്മതിച്ചിട്ടില്ല. അതേസമയം പയ്യന്നൂര്‍ ബൈപാസ് റോഡിലെ വെള്ളാരങ്ങര ഭഗവതി ക്ഷേത്രത്തിലെ തിരുവാഭരണ കവര്‍ച്ച കേസിലെ കുപ്രസിദ്ധ മോഷ്ടാവിനെ പ്രത്യേക അന്വേഷണ സംഘം ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടന്‍ പിടികൂടുമെന്ന് പയ്യന്നൂര്‍ പൊലീസ് അറിയിച്ചു.