Police Booked | അര്‍ജുന്‍ ആയങ്കി വീണ്ടും ഊരാകുടുക്കിൽ; വനിതാ ടികറ്റ് പരിശോധകയോട് അപമാനകരമായി പെരുമാറിയതായി പരാതി; ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂർ: (www.kvartha.com) വനിതാ ടികറ്റ് പരിശോധകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കരിപ്പൂർ സ്വര്‍ണ കള്ളക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കോട്ടയം റെയില്‍വേ പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു. വനിതാ ടികറ്റ് പരിശോധകയോട് മോശമായിപെരുമാറുകയും അക്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.

Aster mims 04/11/2022

ടികറ്റ് പരിശോധകയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഞായറാഴ്ച രാത്രി ഗാന്ധിധാമില്‍ നിന്ന് നാഗര്‍കോവിലിലേക്ക് പോയ ട്രെയിനില്‍ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവമെന്ന് പരാതിയില്‍ പറയുന്നു.

Police Booked | അര്‍ജുന്‍ ആയങ്കി വീണ്ടും ഊരാകുടുക്കിൽ; വനിതാ ടികറ്റ് പരിശോധകയോട് അപമാനകരമായി പെരുമാറിയതായി പരാതി; ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു

സ്ലീപര്‍ കോചില്‍ ജെനറല്‍ ടികറ്റുമായി യാത്ര ചെയ്ത അര്‍ജുന്‍ ആയങ്കിയുടെ നടപടി ടികറ്റ് പരിശോധക ചോദ്യം ചെയ്തു. ഇതേത്തുടര്‍ന്ന് ടിടിഇയെ അര്‍ജുന്‍ ആയങ്കി അസഭ്യം പറയുകയും പിടിച്ചു തള്ളുകയും ചെയ്തുവെന്നാണ് പരാതി. നേരത്തെ അർജുൻ ആയങ്കിക്കെതിരെ കാപ ചുമത്തി നാടുകടത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നുവെങ്കിലും ആയങ്കി കോടതിയെ സമീപിച്ചതിനാൽ തീരുമാനം ഒഴിവാക്കുകയായിരുന്നു.

Keywords: Kannur, News, Kerala, Case, Complaint, Police, Crime, Arjun Ayanki booked for assaulting lady TTE.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia