ചിക്കന്റെ വിലയെച്ചൊല്ലി തര്‍ക്കം; കച്ചവടക്കാരനെ നാലംഗ സംഘം കുത്തിക്കൊലപ്പെടുത്തി
Apr 30, 2020, 13:20 IST
ന്യൂഡെല്‍ഹി: (www.kvartha.com 30.04.2020) ഡെല്‍ഹയില്‍ ചിക്കന്റെ വിലയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ കച്ചവടക്കാരനെ നാലംഗ സംഘം കുത്തിക്കൊലപ്പെടുത്തി. പശ്ചിമബംഗാള്‍ സ്വദേശിയായ ഷിറാസ് (35) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജഹാംഗിര്‍പുരിയിലാണ് സംഭവം.
ഷിറാസ് തന്റെ കുടിലിന് സമീപത്ത് ചെറിയൊരു ഉന്തുവണ്ടിയിലാണ് ചിക്കന്‍ വില്‍പ്പന നടത്തിയിരുന്നത്. ഷാ ആലം എന്നയാള്‍ ഷിറാസിനോട് ചിക്കന്റെ വിലയെക്കുറിച്ച് അന്വേഷിക്കുകയും വില പറഞ്ഞപ്പോള്‍ മറ്റിടങ്ങളില്‍ നിന്ന് വളരെ വില കൂട്ടിയാണ് ഷിറാസ് വില്‍പന നടത്തുന്നതെന്ന് പ്രതി പറയുകയും ചെയ്തു. തുടര്‍ന്ന് ഇയാളുടെ മൂന്ന് സഹോദങ്ങളും സ്ഥലത്തെത്തി. ചിക്കന്റെ വിലയെച്ചൊല്ലി തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ കൊലപാതകത്തിലേക്ക് എത്തുകയായിരുന്നു. മൂര്‍ച്ചയേറിയ കത്തിയും ഇരുമ്പ് കമ്പികളും ഉപയോഗിച്ചാണ് ഇവര്‍ യുവാവിനെ ആക്രമിച്ചത്.
സംഭവസ്ഥലത്ത് പൊലീസ് എത്തിയപ്പോഴേക്കും ഷിറാസ് കത്തിക്കുത്തേറ്റ് നിലയിലായിരുന്നുവെന്ന് ഡപ്യൂട്ടി കമ്മീഷണര്‍ വിജയാനന്ദ ആര്യ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മംഗള്‍പുരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. സംഭവത്തില്‍ ഷാ ആലം എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സഹോദരങ്ങള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.
Keywords: New Delhi, News, National, Price, Crime, Killed, Death, Youth, Police, hospital, argument over price of chicken; 35 year old man died in delhi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.