ഇന്‍സ്റ്റഗ്രാം തര്‍ക്കം: '10-ാം ക്ലാസ് വിദ്യാര്‍ഥിയെ സഹപാഠികള്‍ വെടിവച്ച് കൊന്നു'

 


ലക്‌നൗ: (www.kvartha.com 17.04.2022) ഇന്‍സ്റ്റഗ്രാം തര്‍ക്കത്തെ തുടര്‍ന്ന് 10-ാം ക്ലാസ് വിദ്യാര്‍ഥിയെ സഹപാഠികള്‍ വെടിവച്ച് കൊലപ്പെടുത്തിയതായി പൊലീസ്. ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍ ജില്ലയിലാണ് സംഭവം. രാംപൂര്‍ മണിഹരനിലെ ഡെല്‍ഹി റോഡിന് സമീപമുള്ള ഗോചര്‍ കൃഷി ഇന്റര്‍ കോളജിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിയായ വാന്‍ഷ് പന്‍വാര്‍ (15) ആണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തി പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.

ഇന്‍സ്റ്റഗ്രാം തര്‍ക്കം: '10-ാം ക്ലാസ് വിദ്യാര്‍ഥിയെ സഹപാഠികള്‍ വെടിവച്ച് കൊന്നു'

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: വാന്‍ഷ് പന്‍വാറിന്റെ സഹപാഠികളായ ഉമേഷ് ചന്ദ്, അഖില്‍ കുമാര്‍ എന്നിവര്‍ സ്‌കൂള്‍ ബാഗ് കേടുവരുത്തിയതുമായി ബന്ധപ്പെട്ട വഴക്കാണ് പ്രശ്‌നങ്ങളുടെ തുടക്കം. തുടര്‍ന്ന് അഖില്‍ തന്റെ സുഹൃത്തായ വാന്‍ഷ് പന്‍വാറിനോട് വഴക്കിനെക്കുറിച്ച് പറയുകയും ഇന്‍സ്റ്റഗ്രാമില്‍ ഇക്കാര്യം പറഞ്ഞ് ഉമേഷിന് സന്ദേശം അയക്കുകയുമായിരുന്നു.

ഇതില്‍ രോഷാകുലനായ ഉമേഷ് 19കാരനായ ജ്യേഷ്ഠന്‍ വിനയനോട് തോക്ക് സംഘടിപ്പിച്ചു തരാന്‍ ആവശ്യപ്പെടുകയായിരുന്നു. ബുധനാഴ്ച ഉമേഷ്, വിനയ്, അനില്‍ എന്നിവര്‍ സ്‌കൂളിലെത്തി വാന്‍ഷിനെ പുറത്തേക്ക് വിളിപ്പിച്ചു. മൂന്നംഗ സംഘം മുഖം മൂടിയും ഹെല്‍മെറ്റും ധരിച്ച് ബൈകിലെത്തിയാണ് വെടിവച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സ്‌കൂളിന് പുറത്ത് വെടിയേറ്റ് മരിച്ച് കിടക്കുന്ന വാന്‍ഷിനെയാണ് കണ്ടത്.

Keywords:  Lucknow, Uttar Pradesh, National, Crime, Killed, Students, Friends, Student, Police, Arrest, Arrested, Argument on instagram; Student killed by friends.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia