Arrested | തെളിവെടുപ്പിനിടെ രക്ഷപ്പെട്ട അന്തർജില്ലാ മോഷ്ടാവ് കോഴിക്കോട്ട് പിടിയിൽ
● മോഷണ കേസുകളിൽ ഉൾപ്പെട്ട ബാദുഷയെ വിവിധ ജില്ലകളിൽ അക്രമങ്ങൾ നടത്തുന്നതിനായി മറ്റുള്ളവരുടെ സഹായത്തോടെ പ്രവർത്തിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.
● ക്രൈം സ്ക്വാഡിന്റെ പരിശോധനയിൽ പ്രതിയെ പിടികൂടാൻ സാധിച്ചു.
കോഴിക്കോട്: (KVARTHA) ആലപ്പുഴയിലെ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട അന്തർജില്ലാ മോഷ്ടാവ് കോഴിക്കോട്ട് പിടിയിലായി. തൃശ്ശൂരിലെ ബാദുഷയെയാണ് കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് പിടികൂടിയത്.
സംസ്ഥാനത്തുടനീളം നിരവധി കളവുകേസുകളിൽ ഉൾപ്പെട്ട ബാദുഷയെ തൃശ്ശൂർ മതിലകം പൊലീസ് രജിസ്റ്റർ ചെയ്ത കളവുകേസിൽ തെളിവെടുപ്പിനായി സെപ്റ്റംബർ 20ന് ആലപ്പുഴയിലെത്തിച്ചപ്പോഴാണ് രക്ഷപ്പെട്ടത്.
പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ, ബാദുഷ ജയിലിൽ കഴിയുമ്പോൾ പരിചയപ്പെട്ട മറ്റ് കളവുകേസ് പ്രതികളുടെ സഹായത്തോടെ വിവിധ ജില്ലകളിൽ മോഷണം നടത്തുന്ന സംഘത്തിന്റെ തലവനാണെന്ന് വ്യക്തമായതായും. പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ശേഷം മറ്റു ജില്ലകളിൽ എത്തി വീണ്ടും കളവു നടത്താൻ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയതെന്നും പൊലീസ് പറഞ്ഞു.
ക്രൈം സ്ക്വാഡ് അംഗങ്ങളായ ഹാദില്‍ കുന്നുമ്മല്‍, രാജേഷ് ചൈതന്യ, ഷാഫി പറമ്ബത്ത്, പ്രശാന്ത്കുമാർ, ഷഹീർ പെരുമണ്ണ എന്നിവർ പൂവാട്ടുപറമ്പിൽനിന്ന് ബസ് യാത്രക്കിടയിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ മതിലകം പൊലീസിന് കൈമാറും.
#Robbery #Kozhikode #PoliceCapture #CrimeNews #Kerala #LawEnforcement