പുതിയ തന്ത്രങ്ങളുമായി മയക്കുമരുന്ന് സംഘങ്ങൾ: ആംബുലൻസ് ഡ്രൈവർ പിടിയിൽ


● 430 മില്ലി ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.
● രോഗികളെ കൊണ്ടുപോകുന്നതിനിടെയാണ് മയക്കുമരുന്ന് കടത്ത്.
● മയക്കുമരുന്ന് കൈമാറിയിരുന്നത് രഹസ്യ സ്ഥലങ്ങളിൽ വെച്ചാണ്.
● ആവശ്യക്കാർക്ക് സ്ഥലത്തിൻ്റെ ചിത്രം അയച്ചുകൊടുക്കുമായിരുന്നു.
തളിപ്പറമ്പ്: (KVARTHA) ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി ആംബുലൻസ് ഡ്രൈവർ എക്സൈസ് പിടിയിൽ. തളിപ്പറമ്പ് കണ്ടിവാതുക്കലിൽ വെച്ച് 430 മില്ലി ഗ്രാം എം.ഡി.എം.എയുമായാണ് ആംബുലൻസ് ഡ്രൈവറായ കെ.പി. മുസ്തഫ (37) അറസ്റ്റിലായത്.
രോഗികളുമായി കർണാടകയിലെ ആശുപത്രികളിലേക്ക് പോകുമ്പോൾ അവിടെനിന്ന് എം.ഡി.എം.എ ശേഖരിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. തിരിച്ചെത്തിയ ശേഷം ചെറിയ പൊതികളിലാക്കി ആവശ്യക്കാർക്ക് കൈമാറും.

നേരിട്ട് കൈമാറാതെ, മയക്കുമരുന്ന് വെച്ച സ്ഥലത്തിന്റെ ഫോട്ടോയെടുത്ത് ആവശ്യക്കാർക്ക് അയച്ചുകൊടുക്കുകയാണ് ചെയ്തിരുന്നത്. രോഗികളുമായി വരുന്ന ആംബുലൻസുകൾ എക്സൈസ്, പോലീസ് പരിശോധന കൂടാതെ കടന്നുപോകുമെന്ന സൗകര്യം മുതലെടുത്താണ് ഇയാൾ മയക്കുമരുന്ന് കടത്തിയിരുന്നത്.
തളിപ്പറമ്പ് എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി.കെ. രാജീവന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
മയക്കുമരുന്ന് കടത്തിനെക്കുറിച്ചുള്ള ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? മറ്റുള്ളവരുമായി പങ്കുവെച്ച് ചർച്ച ചെയ്യൂ.
Article Summary: Ambulance driver arrested with MDMA while smuggling drugs.
#KeralaCrime #DrugTrafficking #MDMA #AmbulanceDriver #Kasaragod #CrimeNews