ബൈക് മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം; ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റ യുവാവ് മരിച്ചു

 


പാലക്കാട്: (www.kvartha.com 08.04.2022) ബൈക് മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റ യുവാവ് മരിച്ചു. മലമ്പുഴ കടുക്കാംകുന്നം കണ്ണിയങ്കാട് മുസ്തഫയുടെ മകന്‍ റഫീഖ് (27) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ചെ 1.45 മണിയോടെയായിരുന്നു സംഭവം.

കടയുടെ മുന്നില്‍ നിര്‍ത്തിയിട്ട ബൈക് മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് റഫീഖിനെ ആള്‍ക്കൂട്ടം മര്‍ദിച്ചത്. കുഴഞ്ഞുവീണാണ് യുവാവ് മരിച്ചതെന്നും പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ നാട്ടുകാര്‍ തടഞ്ഞുവച്ചു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബൈക് മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം; ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റ യുവാവ് മരിച്ചു

മൃതദേഹം ജില്ലാ ആശുപത്രി മോര്‍ചറിയില്‍. കൂടുതല്‍ പ്രതികളുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഒലവക്കോട്ടെ വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് പൊലീസ് വ്യക്തമാക്കി.

Keywords: Palakkad, News, Kerala, Death, Attack, Police, Crime, Hospital, Bike, Allegation, Robbery, Allegedly of stealing bike; Mob attack against young man, died.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia