Allegations | ബോര്‍ഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; സിപിഎം നേതാവ് വെള്ളനാട് ശശി കടയില്‍ അതിക്രമിച്ച് കയറി സ്ത്രീകളെയും കുട്ടികളെയും കയ്യേറ്റം ചെയ്‌തെന്ന് പരാതി; ദൃശ്യങ്ങള്‍ പുറത്ത്

 
Allegations against CPM Leader Vellanad Shashi Over Shop Board Dispute
Allegations against CPM Leader Vellanad Shashi Over Shop Board Dispute

Screen Short / CCTV Footage

● അന്വേഷണം ആരംഭിച്ച് ആര്യനാട് പൊലീസ്
● അടുത്തിടെ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ എത്തിയതാണ് ശശി

തിരുവനന്തപുരം: (KVARTHA) തട്ടുകടയുടെ ബോര്‍ഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ജില്ലാ പഞ്ചായത്ത് അംഗവും സിപിഎം നേതാവുമായ വെള്ളനാട് ശശി അതിക്രമിച്ച് കയറി സ്ത്രീകളെയും കുട്ടികളെയും കയ്യേറ്റം ചെയ്‌തെന്ന് പരാതി. ആര്യനാട് സ്റ്റേഷനിലാണ് ഇതുസംബന്ധിച്ച പരാതി എത്തിയിരിക്കുന്നത്.

അരുണ്‍ എന്നയാളുടെ കടയിലാണ് സംഭവമുണ്ടായത്. അരുണിന്റെ ഭാര്യ സുകന്യ, മാതാവ് ഗീത എന്നിവരുമായി ശശി തര്‍ക്കിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നു. സംഭവം വീഡിയോയില്‍ പകര്‍ത്താന്‍ ശ്രമിച്ച സുകന്യയുടെ മകന്‍ മൊഹിത്തിന്റെ കയ്യില്‍നിന്ന് ശശി മൊബൈല്‍ ഫോണ്‍ തട്ടിയെറിയുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. കുട്ടി കരഞ്ഞതോടെ സ്ത്രീകള്‍ ശശിയെ തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയതെന്നാണ് ദൃക് സാക്ഷികള്‍ നല്‍കുന്ന വിവരം. 

ശശി സ്ത്രീകളെ മര്‍ദിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. തുടര്‍ന്ന് കടയുടമ ആര്യനാട് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. അതേസമയം, റോഡില്‍നിന്ന് ബോര്‍ഡ് മാറ്റാന്‍ പറഞ്ഞ തന്നെ കടയില്‍ ഉണ്ടായിരുന്നവരാണ് കയ്യേറ്റം ചെയ്തതെന്നാണ് ശശി പറയുന്നത്. ശശിയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ ഉടന്‍ അന്വേഷണം നടത്തുമെന്ന് ആര്യനാട് പൊലീസ് വ്യക്തമാക്കി.


അടുത്തിടെ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ എത്തിയ ശശി വെള്ളനാട് ഡിവിഷനില്‍ നിന്നാണ് ജില്ലാപഞ്ചായത്ത് അംഗമായി ജയിച്ചത്. 

#VellanadShashi #KeralaPolitics #CPMLeader #WomenAssault #AryanadIncident #ViralVideo

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia