Assault | നിയമം സംരക്ഷിക്കേണ്ട പൊലീസ് തന്നെ പ്രതി! 2 വർഷങ്ങൾക്കിപ്പുറം കൗൺസിലിങിൽ വെളിപ്പെടുത്തൽ; കുടുങ്ങിയത് എസ്ഐ


● പോക്സോ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
● തൃശൂർ റൂറൽ വനിതാ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു
തൃശൂർ: (KVARTHA) സ്റ്റുഡന്റ് പൊലീസ് കേഡറ്റിനെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപണത്തെ തുടർന്ന് ഗ്രേഡ് എസ്‌ഐ ചന്ദ്രശേഖരനെ പൊലീസ് കസ്റ്റഡിയിലെടുത്തത് കൗൺസിലിങിൽ വിദ്യാർഥിയുടെ വെളിപ്പെടുത്തലിലിന് പിന്നാലെ. രണ്ടു വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായിരുന്ന പെൺകുട്ടി.
അന്ന് ചാപ്പാറ വിനോദസഞ്ചാരകേന്ദ്രത്തിന് സമീപം കാറിൽ വച്ച് എസ്‌ഐ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ഇപ്പോൾ പെൺകുട്ടി കൗൺസിലിങിൽ വെളിപ്പെടുത്തിയത്. എസ്‌പിസിയുടെ ചുമതലയുണ്ടായിരുന്ന എസ്‌ഐ പരിശീലനത്തിനായി കൊണ്ടുപോയ സമയത്താണ് ഈ ദുരനുഭവം ഉണ്ടായതെന്നാണ് പെൺകുട്ടി പറയുന്നത്.
തുടർന്ന് സംഭവത്തില്‍ തൃശൂർ റൂറൽ വനിതാ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പോക്സോ നിയമ പ്രകാരമാണ് എസ്ഐക്കെതിരെ കേസെടുത്തിരിക്കുന്നത്.
വേലി തന്നെ വിളവ് തിന്നുന്നു
ഒരു സമൂഹത്തിന്റെ സുരക്ഷയും നീതിയും ഉറപ്പുനൽകേണ്ട പൊലീസ് സംവിധാനത്തിൽ നിന്നു തന്നെ ഇത്തരം ഞെട്ടിക്കുന്ന സംഭവങ്ങൾ പുറത്തുവരുമ്പോൾ സമൂഹം ആശങ്കയിലാണ്. നിയമത്തെ സംരക്ഷിക്കണ്ടവർ തന്നെ നിയമം ലംഘിക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസത്തെ തകർക്കുന്നതാണ്.
ഇത്തരം സംഭവങ്ങൾ പൊലീസ് സേനയിലെ ചിലരുടെ അധികാര ദുരുപയോഗത്തെ വെളിപ്പെടുത്തുന്നു. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്ന സന്ദേശം നൽകുന്നതിൽ ഇത് പരാജയപ്പെടുന്നു. ഒരു കുട്ടിയുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ പ്രഥമ കടമയാണ്. എന്നാൽ ഇത്തരം സംഭവങ്ങൾ കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നു.
സ്കൂളുകൾ, വീടുകൾ, പരിസരങ്ങൾ എന്നിവിടങ്ങളിൽ കുട്ടികൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കാൻ സമൂഹം മുഴുവൻ ശ്രദ്ധിക്കണം. കുട്ടികളെ ലൈംഗിക അതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കേണ്ടതിന്റെ ബോധവത്‌കരണം ഊർജിതമാക്കേണ്ടതിന്റെയും ആവശ്യകത ഈ സംഭവം വ്യക്തമാക്കുന്നു.
#StudentCadet #Police #Assault #Investigation #Kerala #Justice