Arrested | 'ഹണിട്രാപില്‍പ്പെടുത്തി 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ഹോംസ്റ്റേ ഉടമയെ മര്‍ദിച്ചു'; യുവതി അറസ്റ്റില്‍
Feb 5, 2023, 09:38 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആലപ്പുഴ: (www.kvartha.com) ഹണിട്രാപില്‍പെടുത്തി 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ആലപ്പുഴ ജില്ലയിലെ ഹോംസ്റ്റേ ഉടമയെ മര്‍ദിച്ചെന്ന കേസില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 35കാരിയായ സൗമ്യ ആണ് അറസ്റ്റിലായത്. മണ്ണഞ്ചേരി പൊലീസ് ലുക് ഔട് നോടീസ് പുറപ്പെടുവിച്ചിരുന്ന പ്രതി ഒന്നരവര്‍ഷത്തോളം ഒളിവിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഒന്നാം പ്രതിയും മുഖ്യ ആസൂത്രകയുമായ യുവതിയാണ് അറസ്റ്റിലായതെന്നും പൊലീസ് വ്യക്തമാക്കി. വിദേശത്തുനിന്ന് മടങ്ങിവരുന്ന വഴി തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് സൗമ്യയെ പൊലീസ് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: Alappuzha, News, Kerala, Arrest, Arrested, Police, Crime, Woman, Alappuzha: Woman arrested in honey trap case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.