Murder | 'അമ്മയുടെ സുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയത് വിദഗ്ധമായി, സംസ്കാര ചടങ്ങിലും പ്രതി  സംബന്ധിച്ചു'; കൂടുതൽ വിവരങ്ങൾ പുറത്ത്

 
Crime in Alappuzha where Dineshan was electrocuted by Kiran
Crime in Alappuzha where Dineshan was electrocuted by Kiran

Representational Image Generated by Meta AI

● പ്രതിയും കൊല്ലപ്പെട്ടയാളും അയൽവാസികളാണ്.
● കൊലപാതകത്തിന് ശേഷം മൃതദേഹം പാടത്ത് ഉപേക്ഷിച്ചു.
● പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഷോക്കേറ്റതാണ് മരണകാരണമെന്ന് കണ്ടെത്തി.

ആലപ്പുഴ: (KVARTHA) പുന്നപ്രയിൽ അമ്മയുടെ സുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പുന്നപ്ര പറവൂർ വാടക്കൽ കല്ലുപുരക്കൽ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണന്റെ മകൻ ദിനേശൻ (50) ആണ് കൊല്ലപ്പെട്ടത്. പ്രതി അയൽവാസിയായ കിരണിനെ (29) പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദിനേശനെ കൊലപ്പെടുത്തിയ ശേഷം കിരൺ മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ശനിയാഴ്ച വൈകുന്നേരം 4.30 ഓടെയാണ് ദിനേശനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

ദുരൂഹത നിറഞ്ഞ മരണം

ദിനേശൻ സ്ഥിരം മദ്യപാനിയായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇയാൾ മദ്യപിച്ച് പാടത്ത് കിടക്കുകയാണെന്നാണ് ആദ്യം എല്ലാവരും കരുതിയത്. എന്നാൽ ഏറെ നേരം കഴിഞ്ഞും അനക്കമില്ലാതെ കണ്ടതോടെ സമീപവാസികൾ പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ദേഹത്തും കൈക്കും പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം.

പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഷോക്കേറ്റതാണ് മരണകാരണമെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്. കഴിഞ്ഞ ദിവസം രാത്രി ദിനേശൻ വീട്ടിലെത്തിയപ്പോഴാണ് കിരൺ ഇയാളെ ഷോക്കടിപ്പിച്ച് കൊന്നതെന്നാണ് പുറത്തുവരുന്ന വിവരം. വീട്ടിലെ ഇലക്ട്രിക് വയർ ഉപയോഗിച്ചാണ് ഷോക്കടിപ്പിച്ചതെന്നും മുറ്റത്തേക്ക് മാറ്റിയ ശേഷം മൃതദേഹത്തിൽ മറ്റൊരു ഇലക്ട്രിക് കമ്പികൊണ്ടുകൂടി ഷോക്കടിപ്പിക്കുകയായിരുന്നുവെന്നുമാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. 

കിരണിന്റെ ക്രിമിനൽ ബുദ്ധി

കിരണിന്‍റേത് ക്രിമിനൽ ബുദ്ധിയാണെന്നും ഇലക്ട്രിക് ജോലിയൊക്കെ നന്നായി അറിയുന്നയാളാണെന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു. മാസങ്ങളായി വീടുമായി സഹകരണമില്ലാതെ കഴിഞ്ഞ ദിനേശൻ പറവൂരിലെ ലോഡ്‌ജിലായിരുന്നു താമസം. അതേസമയം, അച്ഛൻ്റെ മരണാനന്തര ചടങ്ങിന് കിരണും അമ്മയും അച്ഛനും വന്നിരുന്നുവെന്നും എല്ലാ കാര്യത്തിനും കൂടെയുണ്ടായിരുന്നുവെന്നും അപ്പോഴൊന്നും സംശയം തോന്നിയില്ലെന്നും ദിനേശന്റെ മകൾ മാധ്യമങ്ങളോട് പ്രതികരിച്ചു.

കേസിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കിരണിനെ ചോദ്യം ചെയ്തു വരികയാണ്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. കൂടുതൽ വിവരങ്ങൾ പുറത്ത് വരാനിരിക്കുകയാണ്.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക,

In Alappuzha, a man was killed by his mother's friend using electric shock. The accused has been arrested and the investigation is ongoing.

#AlappuzhaMurder #ShockKilling #CrimeNews #KeralaCrime #Investigation #ArrestedNews Categories:
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia