Woman Arrested | വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന കേസ്; വീട്ടമ്മ അറസ്റ്റില്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അമ്പലപ്പുഴ: (www.kvartha.com) വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന കേസില്‍ വീട്ടമ്മ അറസ്റ്റില്‍. പുന്നപ്ര തെക്ക് പഞ്ചായത് പരിധിയില്‍പെട്ട രാജി മോളെ (38)യാണ് പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്. 50,000 മുതല്‍ 65,000 രൂപാ വീതം 100 ഓളം പേരില്‍ നിന്നുമാണ് വിസ നല്‍കാമെന്ന് പറഞ്ഞ് ഇവര്‍ പണം വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: വിദേശത്ത് ചോക്ലേറ്റ് കംപനിയിലേക്ക് ഒഴിവുള്ള വിവിധ വിഭാഗങ്ങളില്‍ ജോലി വാഗ്ദാനം നല്‍കിയാണ് പണം വാങ്ങിയത്. വീട്ടമ്മയുടെ ഭര്‍ത്താവ് വിദേശത്തുള്ള ചോക്ലേറ്റ് കംപനിയിലാണ് ജോലി ചെയ്യുന്നതെന്നാണ് ഇവര്‍ പറയുന്നത്. കഴിഞ്ഞ രണ്ടു മാസം മുമ്പ് ചിലരെ വിദേശത്ത് കൊണ്ടുപോയിരുന്നു.
എന്നാല്‍, കൊണ്ടുപോയതില്‍ പലര്‍ക്കും ജോലി കിട്ടാതെ വന്നതോടെ വിവരം ഇവരുടെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റുള്ളവരും പണം തിരികെ ആവശ്യപ്പെട്ട് വീട്ടമ്മക്കെതിരെ പുന്നപ്ര പൊലീസിന് പരാതി നല്‍കി. വീട്ടമ്മയെ പൊലീസ് ഞായറാഴ്ച സ്റ്റേഷനില്‍ വിളിച്ച് വരുത്തിയതറിഞ്ഞ് പണം കൊടുത്തവര്‍ സ്റ്റേഷനില്‍ തടിച്ചുകൂടിയിരുന്നു.
Keywords: Ambalapuzha, News, Alappuzha, Arrest, Arrested, Crime, Police, Fraud, Job, Alappuzha: Scam by offering jobs abroad; Woman arrested.