Arrested | സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് വയനാട്ടിലെത്തിച്ച് പീഡിപ്പിച്ചെന്ന കേസ്; 2 പേര്‍ അറസ്റ്റില്‍
ADVERTISEMENT
ആലപ്പുഴ: (www.kvartha.com) സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് വയനാട്ടിലെത്തിച്ച് പീഡിപ്പിച്ചെന്ന കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ലക്ഷ്മീനാരായണന്‍ (19), അഫ്‌സല്‍ (23) എന്നിവരാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: പെണ്‍കുട്ടിയെ വയനാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയ ലക്ഷ്മീ നാരായണന്‍ കുട്ടിയെ അവിടെ താമസിപ്പിക്കുകയായിരുന്നു. അതിനിടെ അഫ്‌സല്‍ ഇരുവര്‍ക്കും സംരക്ഷണം നല്‍കാനെന്ന വ്യാജേന അടുത്ത് കൂടി. തുടര്‍ന്ന് ജോലി നല്‍കാമെന്ന് പറഞ്ഞ് ലക്ഷ്മീനാരായണനെ പെണ്‍കുട്ടിയില്‍ നിന്ന് അകറ്റി നിര്‍ത്തിയ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയും ലക്ഷ്മീനാരായണനും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാതിരുന്നതിനാല്‍ ഇവര്‍ എവിടെയാണെന്ന് കണ്ടെത്താന്‍ ആദ്യം കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് വയനാട്ടില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മണ്ണഞ്ചേരി എസ്‌ഐ കെ ആര്‍ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം അവിടെയെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: Alappuzha, News, Kerala, Arrest, Arrested, Police, Case, Crime, Molestation, Alappuzha: Molestation against minor girl; Two arrested.