Arrested | വ്യാപാരികളെയും ഡ്രൈവര്‍മാരെയും കബളിപ്പിച്ച് പണം തട്ടിയെടുത്തെന്ന കേസ്; യുവാവ് അറസ്റ്റില്‍

 


ആലപ്പുഴ: (www.kvartha.com) വ്യാപാരികളെയും ഡ്രൈവര്‍മാരെയും കബളിപ്പിച്ച് പണം തട്ടിയെടുത്തെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ഹരിപ്പാട് പള്ളിപ്പാട് നടുവട്ടം ചക്കാല കിഴക്കതില്‍ വീട്ടില്‍ സന്ദീപാണ് (44) അറസ്റ്റിലായത്. ആലപ്പുഴ ജില്ലയിലും സമീപ ജില്ലകളിലും പിടിച്ചുപറി, മോഷണം, സംഘം ചേര്‍ന്നുള്ള അക്രമങ്ങള്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് സന്ദീപെന്ന് പൊലീസ് പറഞ്ഞു.

ആലപ്പുഴ നഗരത്തിലെ കടകളില്‍ നിന്ന് സാധനങ്ങള്‍ വാഹനത്തില്‍ ലോഡ് ചെയ്ത ശേഷം പണം എടിഎമില്‍നിന്ന് എടുത്തുതരാം എന്നുപറഞ്ഞ് വിശ്വസിപ്പിച്ച് ഡ്രൈവര്‍മാരില്‍ നിന്ന് പണംവാങ്ങി തിരികെവരാതെ കബളിപ്പിച്ച് കടന്നുകളയുകയായിരുന്നു ഇയാളുടെ രീതിയെന്നും പൊലീസ് പറഞ്ഞു. ആലപ്പുഴ സൗത് എസ്‌ഐ വി ഡി രജി രാജിന്റെ നേതൃത്വത്തില്‍ എസ്‌ഐ അനില്‍കുമാര്‍, എഎസ്‌ഐ നൗശാദ്, സിപിഒ നിപിന്‍ദാസ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

Arrested | വ്യാപാരികളെയും ഡ്രൈവര്‍മാരെയും കബളിപ്പിച്ച് പണം തട്ടിയെടുത്തെന്ന കേസ്; യുവാവ് അറസ്റ്റില്‍

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സന്ദീപ് ഇത്തരത്തില്‍ മറ്റ് തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

Keywords: Alappuzha, News, Kerala, Arrest, Arrested, Police, Crime, Case, Alappuzha: Man arrested for fraud case.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia