Arrested | 'ബാങ്കില്‍ കള്ളനോട് നിക്ഷേപിക്കാനെത്തി'; കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആലപ്പുഴ: (www.kvartha.com) കായംകുളത്ത് ബാങ്കില്‍ കള്ളനോട് നിക്ഷേപിക്കാനെത്തിയതുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പുളിക്കല്‍ പഞ്ചായത് പരിധിയില്‍പെട്ട അഖില്‍ ജോര്‍ജ് (30) ആണ് അറസ്റ്റിലാത്. എറണാകുളത്ത് നിന്നാണ് ഇയാളെ കായംകുളം പൊലീസ് പിടികൂടിയത്. സംഭവത്തില്‍ ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

കേസിലെ ഒമ്പതാം പ്രതിയായ സനീറിനൊപ്പം ബെംഗ്‌ളൂറില്‍ നിന്നും 30 ലക്ഷം രൂപയുടെ കള്ളനോടുകള്‍ വാങ്ങി പലര്‍ക്കായി വിതരണം ചെയ്തവരില്‍ ഒരാളാണ് അഖില്‍ ജോര്‍ജ് എന്ന് പൊലീസ് പറഞ്ഞു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് കായംകുളം സി ഐ വ്യക്തമാക്കി.
Keywords: Alappuzha, News, Kerala, Arrest, Crime, Alappuzha: Fake currency case; One more arrested.