Arrested | 'വയോധികനെ തലയ്ക്കടിച്ച് അബോധാവസ്ഥയിലാക്കി'; പിന്നില്‍ മദ്യപാനത്തെ ചൊല്ലിയുള്ള തര്‍ക്കമെന്ന് പൊലീസ്, മകന്‍ ഉള്‍പടെ 2 പേര്‍ അറസ്റ്റില്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആലപ്പുഴ: (www.kvartha.com) വയോധികനെ തലയ്ക്കിടിച്ച് അബോധാവസ്ഥയിലാക്കിയെന്ന കേസില്‍ മകന്‍ ഉള്‍പടെ രണ്ടുപേര്‍ അറസ്റ്റില്‍. രാജന്‍ പിള്ളയെ (62) ആക്രമിച്ചെന്ന കേസിലാണ് മകന്‍ മഹേഷ് (36), ബന്ധുവായ ഹരികുമാര്‍ (52) എന്നിവര്‍ അറസ്റ്റിലായത്. മദ്യപാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഡിസംബര്‍ മൂന്നിനായിരുന്നു സംഭവം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: രാജന്‍ പിള്ള മദ്യ ലഹരിയില്‍ വന്നതിനെ മകന്‍ ചോദ്യം ചെയ്തതാണ് തര്‍ക്കത്തിനിടയാക്കിയത്. ഇതിനിടെ തലയ്ക്ക് അടിയേറ്റ രാജന്‍ പിള്ള അബോധാവസ്ഥയിലായി. ഇദ്ദേഹത്തിന്റെ ഭാര്യ രാധമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. സി ഐ ശ്രീജിത്ത്, എസ്‌ഐമാരായ നിതീഷ്, മധു, അന്‍വര്‍ സാദത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സുനില്‍, പ്രപഞ്ച ലാല്‍, ഷൈബു, ഷിബു, മഹേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Keywords: Alappuzha, News, Kerala, Arrest, Arrested, Crime, attack, Police, Alappuzha: Attack against elderly man, two arrested.

