Incident | ഇ-മെയില്‍ വഴി ബോംബ് ഭീഷണി; എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി


● 189 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
● നിരവധി വ്യാജ ബോംബ് ഭീഷണികള്‍ എത്തി.
● കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സിവില്‍ ഏവിയേഷന്‍.
ദുബൈ: (KVARTHA) കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി വ്യാജ ബോംബ് ഭീഷണികളാണ് വിവിധ ഇന്ത്യന്‍ വിമാന സര്‍വീസുകളെ തടസ്സപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് വ്യോമയാന അധികൃതര്‍ ജാഗ്രത പാലിക്കുകയാണ്. ഈ സാഹചര്യത്തില്‍ വീണ്ടും ഇത്തരത്തിലൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനിന് നേരെ ബോംബ് ഭീഷണി ഉണ്ടായി.
ഇ മെയില്‍ വഴിയെത്തിയ ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. ശനിയാഴ്ച പുലര്‍ച്ചെ 12.45നാണ് വ്യാജ ബോംബ് ഭീഷണി ലഭിച്ചതെന്ന് ജയ്പൂര്‍ എയര്‍പോര്‍ട്ട് പൊലീസ് എസ്എച്ച്ഒ സന്ദീപ് ബസേര പറഞ്ഞു.
189 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബൈയില്‍ നിന്ന് ജയ്പൂരിലേക്ക് പോകുകയായിരുന്ന ഐഎക്‌സ് 196 വിമാനത്തിനാണ് ബോംബ് ഭീഷണി ഉയര്‍ന്നത്. പുലര്‍ച്ചെ 1.20ന് വിമാനത്താവളത്തിലെത്തിയ വിമാനം സുരക്ഷാസേന വിശദമായി പരിശോധിച്ചെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി വെളിപ്പെടുത്തി.
ഇത്തരം സംഭവങ്ങളില്‍ പിടിക്കപ്പെടുന്ന കുറ്റവാളിള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
#AirIndiaExpress #BombThreat #JaipurAirport #AviationSafety #IndiaNews #BreakingNews