വിവാഹം കഴിഞ്ഞ അന്നുമുതല്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ പീഡനം; ഭാര്യയെ പട്ടിണിക്കിട്ടാല്‍ നിധി കിട്ടും, കൂടെ ലക്ഷങ്ങളുടെ പൂജ വേണമെന്ന് ആള്‍ദൈവം, ഭാര്യയെ 50 ദിവസം പട്ടിണിക്കിട്ട ഭര്‍ത്താവും ആള്‍ദൈവവും അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 11.07.2019) വിവാഹം കഴിഞ്ഞ അന്നുമുതല്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ ഭാര്യയെ 50 ദിവസം പട്ടിണിക്കിട്ട യുവാവ് പോലീസ് പിടിയില്‍. മഹാരാഷ്ട്രയിലെ ചന്ദ്രപുര്‍ ജില്ലയിലാണ് സംഭവം. ഭാര്യയെ പട്ടിണിക്കിട്ടാല്‍ നിധി കിട്ടും, കൂടെ ലക്ഷങ്ങളുടെ പൂജയും വേണമെന്ന് പറഞ്ഞ സ്വയംപ്രഖ്യാപിത ആള്‍ദൈവത്തെയും അറസ്റ്റ് ചെയ്തു.

നിധി കിട്ടാനായി 2018 ആഗസ്റ്റില്‍ ആള്‍ദൈവത്തിന്റെ വാക്ക് വിശ്വസിച്ച് യുവാവിന്റെ വിവാഹം നടന്നു. ആള്‍ദൈവം നിര്‍ദ്ദേശിച്ച പൂജകള്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഭാരുടെ മൊബൈല്‍ ഫോണ്‍ ഭര്‍ത്താവും കുടുംബവും കൈവശപ്പെടുത്തി. വളരെ കുറച്ച് ഭക്ഷണം മാത്രം നല്‍കി ശാരീരികമായും മാനസികമായും യുവതിയെ ദുരിതത്തിലാക്കുകയായിരുന്നു.

വിവാഹം കഴിഞ്ഞ അന്നുമുതല്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ പീഡനം; ഭാര്യയെ പട്ടിണിക്കിട്ടാല്‍ നിധി കിട്ടും, കൂടെ ലക്ഷങ്ങളുടെ പൂജ വേണമെന്ന് ആള്‍ദൈവം, ഭാര്യയെ 50 ദിവസം പട്ടിണിക്കിട്ട ഭര്‍ത്താവും ആള്‍ദൈവവും അറസ്റ്റില്‍

സംഭവത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ അന്ധവിശ്വാസ നിര്‍മൂലന സമിതി ഇക്കാര്യം അറിയുകയും കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പോലീസിനെ സമീപിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് യുവതിയുടെ ഭര്‍ത്താവിനെയും ആള്‍ദൈവത്തെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെയും മഹാരാഷ്ട്രയിലെ മന്ത്രവാദ നിരോധന നിയമം 2013 ലെയും വകുപ്പുകള്‍ ചുമത്തി ഇരുവര്‍ക്കെതിരെ കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Mumbai, News, National, Police, Arrest, Youth, Wife, Crime, Case,  Advice of godman; Woman starved for 50 days for treasure hunt in Maharashtra
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script